ജില്ലയില്‍ വീട് ശുചീകരണം അവസാനഘട്ടത്തില്‍
തൃശൂര്‍: ജില്ലയില്‍ പ്രളയം ബാധിച്ച് നാശമായ 106390 വീടുകള്‍ ശുചീകരിച്ച് വാസയോഗ്യമാക്കി.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നായിരുന്നു ശുചീകരണം.
വാര്‍ഡ് തലത്തില്‍ നടന്ന ശുചീകരണ യജ്ഞത്തില്‍ നിരവധി സന്നദ്ധപ്രവര്‍ത്തകരും നാട്ടുക്കാരും പങ്കാളികളായി.
'അതിജീവനം' എന്ന പേരിട്ട ശൂചീകരണ പരിപാടിക്കായി പ്രത്യേക ശുചിത്വസേനയ്ക്ക് രൂപം നല്‍കികൊണ്ടായിരുന്നു പ്രളയബാധിത പ്രദേശങ്ങളില്‍ ഇടപെട്ടത്.
ഇനി 400 വീടുകള്‍ ശുചീകരിക്കാനുണ്ട് ഇതില്‍ 150 വീടുകള്‍ അടഞ്ഞു കിടക്കുന്നു.
പൂര്‍ണമായി തകര്‍ന്ന വീടുകള്‍ ശൂചീകരിച്ചിട്ടില്ല. ജില്ലയില്‍ മഴക്കെടുതി മൂലം 3597 വീടുകള്‍ പൂര്‍ണമായും 23172 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് ഔദ്യോഗിക കണക്ക്.
വീടുകള്‍ക്ക് പുറമേ പൊതുഇടങ്ങള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ തുടങ്ങിയവയുടെ ശൂചീകരണത്തിനും അതിജീവനം ശുചീകരണ സേനാംഗങ്ങള്‍ നേതൃത്വം നല്‍കി.
പ്രത്യേക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തിലൂടെ സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തിയാണ് ശൂചീകരണത്തിന് പങ്കാളിക്കളാക്കിയത്.
ശൂചീകരണത്തിനുളള ഉപകരണങ്ങള്‍, കംപ്യൂട്ടറുകള്‍, ബ്ലീച്ചിങ് പൗഡര്‍, ക്ലിനിങ് സൊല്യൂഷ്യനുകള്‍ തുടങ്ങിയവ ഡിഡി പഞ്ചായത്ത് വഴിയാണ് നല്‍കിയത്.
എലിപ്പനിയെ പ്രതിരോധിക്കാനുളള ഡോക്‌സിസൈക്ലിന്‍ ഗുളിക നല്‍കിയാണ് സന്നദ്ധപ്രവര്‍ത്തകരെ ശുചീകരണത്തില്‍ പങ്കാളികളാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."