സംസ്ഥാനത്തെ ആദ്യ കാര്‍ഷിക ജിനോമികസ് ലബോറട്ടറി കാക്കനാട്
കൊച്ചി: ജനിതക ഘടനകള്‍ വിശകലനം ചെയ്ത് സസ്യങ്ങളിലും, മൃഗങ്ങളിലും, കാര്‍ഷിക വിളകളിലും, ഭക്ഷ്യ ഉല്‍പാദനത്തിനുള്ള വളര്‍ത്തുമൃഗങ്ങളിലും പഠനങ്ങള്‍ നടത്തുന്ന സംസ്ഥാനത്തെ ആദ്യ കാര്‍ഷിക ജിനോമികസ് ലബോറട്ടറിയായ അഗ്രിജിനോം ലാബ്‌സ് പതിനഞ്ചിന് സ്മാര്‍ട്ട് സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിക്കും. ലാബിന്റെ ഉദ്ഘാടനം തമിഴ്‌നാട് അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.കെ രാമസ്വാമി നിര്‍വ്വഹിക്കും.
കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഗുണവിശേഷങ്ങളുടെ ചിത്രീകരണം, വൈവിധ്യ വിശകലനം, വര്‍ഗ്ഗങ്ങളുടെ ജനിതകം, വംശം, ജനിതക ശുദ്ധി, സങ്കരവര്‍ഗ്ഗ ശുദ്ധി, സങ്കീര്‍ണ്ണ സ്വഭാവ ലക്ഷണങ്ങള്‍, രോഗപ്രതിരോധശേഷി, എന്നിവ നിര്‍ണയിക്കുന്ന അത്യന്താധുനിക സജ്ജീകരണങ്ങളാണ് കൊച്ചി ലാബില്‍ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തിന്റെ ഭാഗമായി കാര്‍ഷിക മേഖലയിലെ ജിനോമികസ് എന്ന വിഷയം സംബന്ധിച്ച് ഒരു ദിവസത്തെ ശാസ്ത്ര സമ്മേളനവും നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം ശാസ്ത്രജ്ഞരും, വിദഗ്ദരും സമ്മേളനത്തില്‍ പങ്കെടുക്കൂം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."