HOME
DETAILS

കുസാറ്റ് പ്രവേശനത്തിലും സംവരണ അട്ടിമറി

  
backup
October 20 2020 | 05:10 AM

kusat-admission-reservation-2020
 
മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗത്തും മുന്നാക്ക സംവരണം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നാലെ പുതുതായി തുടങ്ങുന്ന ബിരുദാനന്തര കോഴ്‌സിലും പരിധിവിട്ട് സവര്‍ണ സംവരണം. 
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) കേരള പൊലിസ് അക്കാദമിയുടെ സഹകരണത്തോടെ പുതുതായി ആരംഭിക്കുന്ന എം.എസ്‌സി ഫൊറന്‍സിക് സയന്‍സ് കോഴ്‌സിന് കഴിഞ്ഞ ദിവസമാണ് അപേക്ഷ ക്ഷണിച്ചത്. 15 സീറ്റുകളിലേക്കാണ് പ്രവേശനം. ഇതില്‍ ഈഴവ, മുസ്‌ലിം, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എല്ലാവര്‍ക്കുമായി 20 ശതമാനം സീറ്റാണുള്ളത്. നിലവിലെ സംവരണ തത്ത്വം പാലിച്ചാല്‍ സംസ്ഥാനത്തെ എല്ലാ സംവരണ വിഭാഗങ്ങള്‍ക്കുമായി ലഭിക്കുക മൂന്നു സീറ്റുകള്‍ മാത്രം. 
 
എട്ടു ശതമാനം സംവരണത്തിന് അര്‍ഹതയുള്ള ഈഴവ വിഭാഗവും ഏഴു ശതമാനം സംവരണമുള്ള മുസ്‌ലിം വിഭാഗവും ഒരോ സീറ്റില്‍ തൃപ്തിപ്പെടേണ്ടിവരും. മറ്റുള്ള പിന്നാക്ക വിഭാഗത്തിനാണ് ശേഷിക്കുന്ന ഒരു സീറ്റ്. അതേസമയം പത്തു ശതമാനം മുന്നാക്ക സംവരണം നടപ്പാക്കാനുള്ള തീരുമാനത്തോടെ കോഴ്‌സിന്റെ ആരംഭം തൊട്ടേ രണ്ടു സീറ്റുകള്‍ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇ.ഡബ്ല്യു.എസ്) മാറ്റിവച്ചതായി സര്‍വകലാശാല ഉത്തരവില്‍ പറയുന്നു. 
 
അടിസ്ഥാനപരമായുള്ള 15 സീറ്റുകള്‍ക്ക് പുറമെയാണ് രണ്ടു സീറ്റുകള്‍ മുന്നാക്ക വിഭാഗത്തിന് കണ്ടെത്തുക. ഇതുകൂടാതെ കേരള പൊലിസ് അക്കാദമി സ്‌പോണ്‍സര്‍ ചെയ്യുന്ന അഞ്ചു പൊലിസ് ഉദ്യോഗസ്ഥര്‍, ഭിന്നശേഷി- 1, ട്രാന്‍സ്‌ജെന്‍ഡര്‍- 2 എന്നിങ്ങനെയും സംവരണ സീറ്റുകളുണ്ട്. പിന്നാക്ക സംവരണം മറികടന്ന് എന്‍ജിനീയറിങ് വിഭാഗത്തില്‍ മുന്നാക്ക സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുവഴി സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, എയ്ഡഡ് കോളജുകളില്‍ 1,094 സീറ്റുകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. 
 
സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സംവരണത്തെ മറികടക്കുന്ന രീതിയില്‍ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനിടയിലാണ് കുസാറ്റിലും പിന്നാക്ക സംവരണം മറികടന്ന് സവര്‍ണ സംവരണം നടപ്പാക്കുന്നത്.
 
55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്‌ഗ്രേഡോടെ ബി.എസ്‌സി/ബി.വോക് ഫൊറന്‍സിക് സയന്‍സ്, ബി.വോക് അപ്ലൈഡ് മൈക്രോ ബയോളജി ആന്‍ഡ് ഫൊറന്‍സിക് സയന്‍സ്, ബി.എസ്‌സി സുവോളജി/ബോട്ടണി/കെമിസ്ട്രി/ഫിസിക്‌സ്/മൈക്രോബയോളജി/മെഡിക്കല്‍ മൈക്രോബയോളജി/ബയോകെമിസ്ട്രി/  മെഡിക്കല്‍ ബയോടെക്‌നോളജി/ബയോടെക്‌നോളജി/ജനറ്റിക്‌സ് കംപ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബി.ടെക് കംപ്യൂട്ടര്‍ സയന്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബി.സി.എ ബിരുദമുള്ളവരാണ് പുതുതായി തുടങ്ങുന്ന എം.എസ്‌സി ഫൊറന്‍സിക് സയന്‍സ് കോഴ്‌സിന് അപേക്ഷിക്കേണ്ടത്. 26 വരെയാണ് അപേക്ഷിക്കാന്‍ അവസരം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  22 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  22 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  22 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  22 days ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  22 days ago
No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  22 days ago
No Image

സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി 

Kerala
  •  22 days ago
No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  22 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  22 days ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  22 days ago