HOME
DETAILS

പിണറായി പറഞ്ഞതും ചെന്നിത്തല പറയുന്നതും

  
backup
September 12, 2018 | 5:47 PM

pinarayi-paranjathum

2018 ഓഗസ്റ്റിലുണ്ടായ കേരളത്തിലെ മഹാപ്രളയം തീവ്രചര്‍ച്ചകള്‍ക്കും പഴിചാരലുകള്‍ക്കും ഇടയാക്കിയത് രാഷ്ട്രീയ കോണിലൂടെ ലഘൂകരിക്കാവതല്ല. മഴ ഒളിച്ചും പതുങ്ങിയും വന്നു കേരളത്തെ വിഴുങ്ങിയതാണെന്നും സര്‍ക്കാര്‍ മുറപോലെയും അതിലധികവും പണി എടുത്തു എന്നുമാണ് പിണറായി വിജയന്‍ പറഞ്ഞതിലെ രത്‌നച്ചുരുക്കം. ഇനി പണം വേണം, ഒരുമ വേണം. അതൊക്കെ മുറ പോലെയല്ലാതെയും വിതരണം നടത്താന്‍ പാര്‍ട്ടിവഴി വഴി തേടും, എന്നാണ് പറയാതെ പറഞ്ഞു കാണുന്നത്.

ആശ്വാസകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും പതിനായിരം രൂപയും തിരിച്ചുപോകുന്നവര്‍ക്ക് 22 ഇന കിറ്റും ഇപ്പോള്‍ മാറ്റിപ്പറഞ്ഞു. അഞ്ചു കിലോ അരി മാത്രമാണ് ചിലര്‍ക്ക് കിട്ടിയത്. 21 ഇന കിറ്റ് വീട്ടിലെത്തിക്കുമെന്നാണ് പറയുന്നത്. പത്തായിരം പഠിച്ചു നല്‍കാമെന്നാണ് പുതിയ നിഗമനം. ഇനിയാണ് അട്ടിമറി. പാര്‍ട്ടി ഉദ്യോഗസ്ഥ തീരുമാന പ്രകാരമാണ് ദുരിത ബാധിതര്‍ക്ക് എന്തെങ്കിലും കിട്ടുക. അല്ലാത്തവര്‍ക്ക് സ്വപ്നം മിച്ചം.
ഇതുവരെ ദുരിതാശ്വാസനിധിയിലേക്ക് ഒഴുകിയെത്തിയ പണം നിര്‍വഹണ ചെലവായി ചോരും. യാത്ര, ഭക്ഷണ അലവന്‍സ് ഇനത്തില്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും എഴുതി എടുക്കുന്നത് കഴിഞ്ഞാല്‍ മിച്ചം വല്ലാതെ കാണില്ല.
ലോക ബാങ്കില്‍ നിന്ന് 30 വര്‍ഷ അവധിയില്‍ ഒന്നര ശതമാനം പലിശക്ക് വായ്പ എടുക്കാനുള്ള ചര്‍ച്ചയിലാണ് ധനമന്ത്രി. അടുത്ത തലമുറക്കും സമാധാനം കൊടുക്കില്ലെന്ന് ഉറപ്പ്. കേന്ദ്രമന്ത്രി സംഘങ്ങള്‍ പഠനയാത്രാ സ്ഥലമായി കേരളം തെരഞ്ഞെടുത്ത മട്ടാണ്. കണ്ണന്താനം ആശ്വാസകേന്ദ്രത്തില്‍ പായ വിരിച്ചുറങ്ങിയാണ് പഠിക്കുന്നത്. കുറച്ച് കാലമിങ്ങനെ കഴിയും.
എല്ലാം നഷ്ടപ്പെട്ടവര്‍ ചോരനീരാക്കി പണിയെടുത്തു നഷ്ടപ്പെട്ടതൊക്കെ വീണ്ടെടുക്കണം. ഭരണച്ചെലവിനുള്ള പണം നികുതി കൂട്ടി കണ്ടെത്താന്‍ ഏതാണ്ട് തീരുമാനമായിട്ടുണ്ട്. ആ അധിക ബാധ്യതയും പ്രജകള്‍ സഹിക്കണം. വീട്ടുപകരണങ്ങളും പണിയായുധങ്ങള്‍ നഷ്ടപ്പെട്ടവരും അതും ഉണ്ടാക്കണം. ജനം ഒന്നിച്ചു നിന്നു എന്ന് എല്ലാവരും ഉറക്കെപ്പറയുന്നത് ആനന്ദം ഉണ്ടാക്കുന്ന കാര്യം തന്നെ. രാഹുല്‍ ഗാന്ധിയും അതു തന്നെയാണ് പറയുന്നത്.
രോഗിക്ക് ആദ്യം പോകാന്‍ ഒരല്‍പ സമയം യാത്ര താമസിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ ത്യാഗം വിഷ്ണുനാഥ് മാധ്യമങ്ങളെ അറിയിച്ചു. മാധ്യമങ്ങളത് വണ്ണംവപ്പിച്ചു വാര്‍ത്തയാക്കി. ഇങ്ങനെയുള്ള ത്യാഗികളായ നേതാക്കളും ആരാധകരും ഇന്ത്യയുടെ മാത്രം പ്രതിഭാസം തന്നെ.
ജനം ഒന്നിച്ചു അണിചേര്‍ന്ന് ആഹാരസാധനങ്ങള്‍ എത്തിച്ചതിനാല്‍ കേരളത്തില്‍ പട്ടിണിമരണം ഉണ്ടായില്ല. പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തകരെ സേവനരംഗത്ത് വല്ലാതെ കണ്ടില്ല. എന്നാല്‍, കൊണ്ടുവരുന്ന കിറ്റുകള്‍ പിടിച്ചുപറിക്കാനും പിതൃത്വം ഏല്‍ക്കാനും ചിലയിടങ്ങളില്‍ മത്സരം ഉണ്ടായി. പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരിയവരും സ്വന്തക്കാര്‍ക്ക് സ്വകാര്യമായി എത്തിച്ചവരും ഉണ്ടായി. ഒരുമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ സ്വജനപക്ഷപാതവും സ്വാര്‍ഥതയും പരസ്യമായി പ്രകടിപ്പിക്കാനും തല്‍പരരായ പലരും ഉണ്ടായി.

ചെന്നിത്തല പറഞ്ഞത്
പ്രളയം മഴയുടെ മാത്രം സംഭാവനയോ നിര്‍മിതിയോ അല്ല. പിണറായി മുഖ്യമന്ത്രി ആയതുകൊണ്ട് കൂടിയാണ്. നാല് മന്ത്രിമാര്‍ പരസ്പരം യോജിച്ചില്ല. പിണറായി അറിയാതെയാണ് രാജു ആകാശപറക്കല്‍ നടത്തിയത്. നാട്ടുകാര്‍ വിരണ്ടപ്പോള്‍ താക്കീത് ചെയ്തു. സി.പി.ഐ രാജുവിനെ താക്കീത് ചെയ്താല്‍ തീരുമോ രാജുവും സി.പി.ഐയും ചെയ്ത കൊലച്ചതി.
പൊതു ഖജനാവില്‍ നിന്നു കോടികള്‍ ശമ്പളവും ആനുകൂല്യവും പറ്റുന്നവര്‍ നാട് മുങ്ങുമ്പോള്‍ വീണ വായിച്ചതുകൊണ്ടുണ്ടായ നാണക്കേട് എങ്ങനെ ഇല്ലാതാവും. ഇത്തരം പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ നിരോധിക്കുകയാണ് വേണ്ടത്. എന്തിനാണിങ്ങനെ ഒരു രാഷ്ട്രീയ മാലിന്യം യോഗം ചേര്‍ന്നു നട്ട്‌സും കാപ്പിയും ബിരിയാണിയും (കട്ടന്‍ചായയും പരിപ്പുവടയും അല്ല) കഴിച്ചു ഞങ്ങള്‍ ചര്‍ച്ച ചെയ്തു എന്നു പറയാന്‍ അത്യുഗ്രന്‍ തൊലി തന്നെ വേണം. നാലു മന്ത്രിമാര്‍ നാലു വിധം പറഞ്ഞു. പിണറായി മറ്റൊരു വിധവും. ഭരണകൂടം കടമകള്‍ തിരിച്ചറിഞ്ഞതുമില്ല. പരക്കം പാഞ്ഞാല്‍ പ്രശ്‌നം തീരുമെന്നാരു പറഞ്ഞു.
കണ്ണായ ഭൂമി. ചെറുതോണി, മൂന്നാര്‍, ആലുവ അടക്കം കണ്ണുവച്ച റിസോര്‍ട്ട് ഭീമന്മാര്‍ക്ക് വേണ്ടി ഉദ്യോഗസ്ഥഭരണവര്‍ഗം കണ്ണടച്ചുണ്ടാക്കിയതാണ് മഹാപ്രളയം എന്ന ചര്‍ച്ചയില്‍ കഴമ്പില്ലാതില്ല. മേലെ വിസ്‌ഫോടനം തീര്‍ത്ത വെള്ളം മാത്രമല്ല, ഡാം ഒന്നിച്ചു തുറന്നപ്പോള്‍ ഒഴുകിയെത്തിയ മലവെള്ളമാണ് എല്ലാം നക്കിത്തുടച്ചത്.
ഇനി ഇവിടെ പാര്‍ക്കാന്‍ പറ്റില്ലെന്ന് കരുതി കിട്ടിയ വിലക്ക് സ്ഥലം വിറ്റു പോകാന്‍ പാകത്തില്‍ ഇതിന്റെ പിന്നില്‍ ചിലരുണ്ടെന്ന സംശയം ബലപ്പെടുന്നു. മണി പറഞ്ഞതാണോ മാത്യു ടി. തോമസ് പറഞ്ഞത്. ചന്ദ്രശേഖരന്‍ പറയുന്നതല്ലല്ലോ പിണറായി പറയുന്നത്. ഉദ്യോഗസ്ഥരുടെ തലപ്പത്തുള്ള ചീഫ് സെക്രട്ടറി പറഞ്ഞതെന്താണ്
വീഴ്ചകള്‍, അശ്രദ്ധകള്‍, മറ്റു പലതും നടന്നിട്ടുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെ. എന്തിന് ജുഡീഷ്യല്‍ അന്വേഷണം ഭയക്കണം. അന്താരാഷ്ട്ര വിദഗ്ധരടങ്ങിയ അന്വേഷണം ശശി തരൂര്‍ വെറുതെ ആവശ്യപ്പെടുമോ മത്തന്‍ കട്ടവനല്ലേ തലയില്‍ പൂട ഭയപ്പെടേണ്ടതുള്ളൂ. എവിടെയോ ചില അബദ്ധങ്ങള്‍ മണക്കുന്നുണ്ട്. ചെന്നിത്തല പറഞ്ഞത് തള്ളിക്കളയാനാവാത്തത് അതുകൊണ്ടാണ്.

പിള്ളത്തരം മാറാത്ത പ്രസിഡന്റ് പിള്ള
കേരള ഹൈക്കോടതിയിലെ ശ്രദ്ധിക്കപ്പെടുന്ന വക്കീലാണ് ശ്രീധരന്‍പിള്ള. രണ്ടാം തവണയാണ് ബി.ജെ.പി സംസ്ഥാന ഘടകം അധ്യക്ഷനാവുന്നത്. ചെങ്ങന്നൂരില്‍ രണ്ടു തവണ മത്സരിച്ചു. അവസാന തവണ ഏഴായിരം വോട്ട് കുറയുകയും ചെയ്തു.
ശശികലെ ടീച്ചറെ പോലെ നാവില്‍ വല്ലാതെ വര്‍ഗീയം കാണാറില്ല. മനസ് വായിക്കാന്‍ അമിത്ഷാക്ക് കഴിഞ്ഞെങ്കില്‍ നാം കരുതുന്ന ആളല്ല പിള്ള എന്നുറപ്പ്. 2021ല്‍ കേരള ഭരണം പിടിക്കലാണ് പിള്ളയുടെ സ്വപ്നം. 2019ല്‍ പന്ത്രണ്ട് എം.പിമാരെ ജയിപ്പിക്കലും സ്വപ്നം തന്നെ.
പേരിലെ 'പിള്ള' ചിന്തയിലും ഉണ്ടെന്നുവേണം കരുതാന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11 മണ്ഡലങ്ങളില്‍ ഒന്നര ലക്ഷത്തോളം വോട്ട് താമരക്ക് കിട്ടിയതിനാല്‍ ത്രികോണ മത്സരത്തില്‍ ജയിക്കുമെന്നാണ് ബി.ജെ.പി അധ്യക്ഷന്റെ പൊളിറ്റിക്കല്‍ മെക്കാനിസം.
ത്രിപുര പിടിക്കാന്‍ സി.പി.എമ്മുകാരുടെ ഉള്ളാലെയുള്ള സഹായം പാര്‍ട്ടി മറക്കുന്നില്ല. പാവം, ശുദ്ധന്‍ നൃപന്‍ ചക്രവര്‍ത്തിയെ പിന്നില്‍ നിന്നും മുന്നില്‍നിന്നും കുത്തിയവരുടെ അനന്തരാവകാശികള്‍ കേരളത്തിലും കാണുമെന്നാണ് പിള്ള വിചാരം. കേരളം ഭീകരവാദികളുടെ തുരുത്തായി മാറിയെന്ന പിള്ളയുടെ പ്രസ്താവം ആര്‍.എസ്.എസിനെ സുഖിപ്പിക്കുന്നതാണ്.
പ്രളയം തീര്‍ത്ത ഈ ആപല്‍ഘട്ടത്തില്‍ അരിയാഹാരം കഴിക്കുന്നവരാരും ഇത് അംഗീകരിക്കുമോ ഏറ്റവും കൂടുതല്‍ സജീവമായതും ത്യാഗം ചെയ്തതും സഹായങ്ങള്‍ എത്തിച്ചതും മതന്യൂനപക്ഷങ്ങളാണ്. ഇനി തങ്ങളുടെ ഗ്രാമത്തില്‍ കുറച്ച് മുസ്‌ലിം കുടുംബങ്ങളെ താമസിപ്പിക്കണമെന്ന് പരസ്യമായി പറഞ്ഞ ധാരാളം ഹിന്ദുക്കളെ കാണാനായി. ചര്‍ച്ച്കളും ക്ഷേത്രങ്ങളും വൃത്തിയാക്കിയതിലും ഭക്ഷണവുമായി മനുഷ്യരുടെ വീട്ടില്‍ ത്യാഗികളായി എത്തിയവരിലും വലിയൊരു പങ്ക് മുസ്‌ലിംകളായിരുന്നു.
ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിംകളായി ചിലരൊക്കെ ഭീകരവാദികളായിട്ടുണ്ടാവാം. അതൊക്കെ കേരളത്തിന്റെ ശീലമായി, നാശമായി ശ്രീധരന്‍പിള്ളയെ പോലൊരാള്‍ പറയുന്നത് ആര്‍.എസ്.എസിനെ തൃപ്തിപ്പെടുത്തുന്നുണ്ടെങ്കിലും അനുചിതമായി. ഒരു തീവ്രവാദത്തിനും കേരളത്തില്‍ വളക്കൂറില്ല. സുമനസുകള്‍ ഉള്ള കേരളം അതിന് അനുവദിക്കുകയും ഇല്ല. ഭരണം പിടിക്കാന്‍ മറ്റു വല്ലതും പറയുകയല്ലാതെ ഇനിയും മനുഷ്യര്‍ക്കിടയില്‍ മതില്‍ കെട്ടാന്‍ ദയവായി തുനിയരുത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിൽ റോഹിങ്ക്യൻ മുസ്‌ലിം അഭയാർഥികൾക്ക് നേരെ കടുത്ത നടപടി; ക്യാമ്പുകളിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാൻ ഉത്തരവ്

National
  •  17 days ago
No Image

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

Kerala
  •  17 days ago
No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  17 days ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  17 days ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  17 days ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  17 days ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  17 days ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  17 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  17 days ago
No Image

സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ​ഗർ​ഗാഷ്

uae
  •  17 days ago