HOME
DETAILS
MAL
പതക്കം നഷ്ടപ്പെട്ട സംഭവം: ഫോണ്‍ വിളികള്‍ പരിശോധിക്കണമെന്ന്
backup
May 13 2017 | 05:05 AM
അമ്പലപ്പുഴ: ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിന്നു തിരുവാഭരണത്തിലെ നവരത്നങ്ങള്‍ പതിച്ച പതക്കം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ക്ഷേത്ര ജീവനക്കാര്‍, തിരുമേനിമാര് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ തുടങ്ങിയവരുടെ ഫോണ്‍ വിളികളും യാത്രാ രേഖകളും പരിശോധിയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ക്ഷേത്രത്തില്‍ നടന്ന ആറാട്ടിനോട് അനുബന്ധിച്ച് പതക്കത്തോട് കൂടിയുള്ള തിരുവാഭരണം ശ്രീ കൃഷ്ണന് ചാര്‍ത്തിയിരുന്നു.
എന്നാല്‍ ഏപ്രില്‍ 14ന് വിഷുദിനത്തില്‍ ഭഗവാന് ചാര്‍ത്താന്‍ സ്ട്രോങ് മുറി തുറന്ന് തിരുവാഭരണം എടുത്തതെങ്കിലും 11 പവനോളം തൂക്കംവരുന്നതും 400 വര്‍ഷത്തോളം പഴക്കമുള്ളതുമായ പതക്കം തിരുവാഭരണത്തില് നിന്നു നഷ്ടപ്പെട്ട നിലയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."