HOME
DETAILS

ആ പോസ്റ്റ് ഇനി ഷെയര്‍ ചെയ്യേണ്ട; ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ 17 കാരി വിഷ്ണുപ്രിയയെ കണ്ടെത്തി

  
backup
June 03, 2019 | 4:12 AM

fathers-fb-post-on-vishnupriyas-missing-03-06-2019

 

കോഴിക്കോട്: മലയാളി സോഷ്യല്‍മീഡിയാ സമൂഹത്തിന്റെ പ്രാര്‍ഥനയും കരുതലും ഫലിച്ചു. ട്രെയിന്‍ യാത്രയ്ക്കിടെ 17 കാരിയായ മകളെ കാണാനില്ലെന്ന ഒരച്ഛന്റെ കണ്ണീരണിഞ്ഞ ഫേസ്ബുക്ക് പോസ്റ്റായിരുന്നു കഴിഞ്ഞ രണ്ടുദിവസമായി കേരളത്തിലെ ഫേസ്ബുക്കിലും വാട്‌സാപ്പിലും ഏറ്റവുമധികം ഷെയര്‍ചെയ്യപ്പെട്ടത്. ആ കരുതലിന് ഇന്നലെ ഫലം കണ്ടതായി വയനാട് കാക്കവയല്‍ സ്വദേശിയായ അച്ഛന്‍ തന്നെ അറിയിച്ചു. 'മകളെ കിട്ടി.. പ്രാര്‍ഥനകള്‍ക്കും അന്വേഷണങ്ങള്‍ക്കും നന്ദി' അച്ഛന്‍ ശിവജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രാത്രി 11 മണിയോടെ ചടയമംഗലത്ത് വച്ച് കണ്ടെത്തിയെന്നാണ് അയല്‍വാസി പങ്കുവച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വിഷ്ണുപ്രിയയെ കണ്ടെത്തിയതായി അയല്‍വാസിയായ നൗഷാദും അറിയിച്ചു.

ചോറ്റാനിക്കരയുള്ള അമ്മവീട്ടില്‍ നിന്നും വയനാട് കാക്കവയലുള്ള വീട്ടിലേക്ക് തിരിച്ചതാണ് വിഷ്ണുപ്രിയ. വെള്ളിയാഴ്ച രാത്രി എറണാകുളത്തു നിന്നുമുള്ള ട്രെയിനിലാണ് തിരിച്ചത്. രാവിലെ ആറു മണിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടതായിരുന്നു. പക്ഷേ അവിടെ കുട്ടി ഇറങ്ങിയില്ല. അപ്പോള്‍ മുതല്‍ പലവഴിക്ക് അന്വേഷിക്കുകയായിരുന്നു. വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷനിലും ചോറ്റാനിക്കര സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛന്‍ ഫേസ്ബുക്കിലും കുറിപ്പിട്ടത്. വിഷ്ണുപ്രിയ ഫോണ്‍ ഉപയോഗിക്കാത്തതും കണ്ടുപിടിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. റെയില്‍വെ പൊലീസാണ് കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  2 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  2 days ago
No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  2 days ago
No Image

വാര്‍ധക്യത്തിലും ആരോഗ്യം നിലനിര്‍ത്താം: ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം

Kerala
  •  2 days ago
No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  2 days ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  2 days ago
No Image

വേനല്‍ച്ചൂട് കുറയ്ക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കൂ; ജനങ്ങളോട് സൗദി പരിസ്ഥിതി മന്ത്രാലയം

Saudi-arabia
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

'വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  2 days ago