HOME
DETAILS

'ശനിയാഴ്ച മുതല്‍ റെസ്റ്റോറന്‍റുകളും ഞായറാഴ്ച മുതല്‍ സ്കൂളുകളും തുറക്കാം’ നിയന്ത്രണങ്ങളില്‍ ഇളവുകളുമായി ബഹ്റൈന്‍...

  
backup
October 23, 2020 | 5:54 PM

covid-issue-baharain

മനാമ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബഹ്റൈനില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു.. ഒക്ടോബർ 24, ശനിയാഴ്ച മുതൽ റസ്റ്റാറൻറുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍ ഒരേസമയം 30ലധികം ആളുകൾ റസ്റ്റാറൻറുകൾക്കുള്ളിൽ പാടില്ലെന്ന് നിബന്ധനയുണ്ട്.
കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് രൂപീകരിച്ച നാഷനൽ മെഡിക്കൽ ടീമിെൻറ ശിപാർശ പ്രകാരവും നിലവിലെ സാഹചര്യം വിലയിരുത്തിയുമാണ് ഈ തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിഅ് ആണ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കൂടാതെ സ്കൂളിൽ വന്ന് പഠനം നടത്താൻ താൽപര്യപ്പെട്ട വിദ്യാർഥികൾക്കായി ഒക്ടോബർ 25 മുതൽ സർക്കാർ സ്കൂളുകളിലും സ്വകാര്യ കിൻറർ ഗാർട്ടനുകളിലും ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റസ്റ്റോറൻറുകളിലും കഫേകളിലും പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് സെപ്റ്റംബർ 3ന് ആരംഭിച്ചിരുന്നു. സെപ്റ്റംബർ 24 മുതൽ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ, കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതിനാൽ ഇൗ തീരുമാനം മാറ്റുകയായിരുന്നു.സ്കൂളിൽ വന്ന് പഠനം നടത്താൻ താൽപര്യപ്പെട്ട വിദ്യാർഥികൾക്കായി ഒക്ടോബർ 25 മുതൽ സർക്കാർ സ്കൂളുകളിലും സ്വകാര്യ കിൻറർ ഗാർട്ടനുകളിലും ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഇതിെൻറ ഭാഗമായി സ്കൂളുകളിൽ സ്വീകരിക്കേണ്ട ആരോഗ്യ മുൻകരുതൽ നടപടികൾ സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ നിർദേശങ്ങൾ നടപ്പാക്കുന്നതിനായി ഓരോ സ്കൂളിലും ഹെൽത്ത് ടീമും രൂപവത്കരിച്ചിട്ടുണ്ട്.

ആരോഗ്യ മുൻകരുതൽ നടപടികളോട് സ്വദേശികളും പ്രവാസികളും കാണിച്ച പ്രതിബദ്ധതയാണ് രാജ്യത്ത് കോവിഡ് വ്യാപനം കുറയാൻ കാരണമായതെന്നും ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. സെപ്റ്റംബർ 17ന് രോഗികളുടെ എണ്ണം 6885 ആയി ഉയർന്നിരുന്നു. രാജ്യത്ത് കോവിഡ് മഹാമാരി തുടങ്ങിയതിനുശേഷമുള്ള ഉയർന്ന നിരക്കാണ് ഇത്. എന്നാൽ, കൃത്യമായ ജാഗ്രത പാലിച്ചതിലൂടെ തുടർന്നുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറക്കാൻ കഴിഞ്ഞു. ഒക്ടോബർ 14ന് രോഗികളുടെ എണ്ണം 3773 ആയി കുറഞ്ഞു. ഒരു മാസത്തിനിടെ 45 ശതമാനം കുറവാണുണ്ടായത്. സ്വദേശികളും പ്രവാസികളും കാണിച്ച അവബോധവും പ്രതിബദ്ധതയുമാണ് ഇതിന് കാരണം. രോഗികളുടെ എണ്ണം കുറഞ്ഞതുകൊണ്ടുമാത്രം ലക്ഷ്യം പൂർത്തിയായെന്ന് പറയാൻ കഴിയില്ല. രോഗവ്യാപനം കുറക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണ് ഇത്.

രോഗവ്യാപനം തടയാൻ ഒരു മാസം കൊണ്ട് കൈവരിച്ചതിൽ കൂടുതൽ നേടാനാകണം. നാഷനൽ മെഡിക്കൽ ടീമും ബന്ധപ്പെട്ട അധികാരികളും നൽകുന്ന നിർദേശങ്ങളും മുൻകരുതൽ നടപടികളും കൃത്യമായി പാലിക്കാൻ തുടർന്നും എല്ലാവരും തയാറാകണം. വീടിന് പുറത്തിറങ്ങുേമ്പാൾ നിർബന്ധമായും മാസ്ക് ധരിക്കണം. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുേമ്പാൾ മറ്റ് കുടുംബാംഗങ്ങളുമായി ഇടപഴകുന്നത് പരിമിതപ്പെടുത്തണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തുപോകുന്നത് ഒഴിവാക്കണം.നാഷനൽ മെഡിക്കൽ ടീം അംഗങ്ങളായ ലഫ്. കേണൽ മനാഫ് അൽ ഖത്താനി, ഡോ. ജമീല അൽ സൽമാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.

കോവിഡ് പരിശോധന ഫലം വേഗത്തിൽ ലഭ്യമാക്കുന്നതിന് റാപ്പിഡ് പരിശോധന ആരംഭിച്ചതായും വലീദ് അൽ മാനിഅ് പറഞ്ഞു. ആഗോള മാനദണ്ഡ പ്രകാരമാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. നിലവിലെ പി.സി.ആർ പരിശോധന ഫലത്തിന് തുല്യമാണ് റാപ്പിഡ് ടെസ്റ്റ് ഫലവും. മൂക്കിൽനിന്നെടുക്കുന്ന സ്രവമുപയോഗിച്ചാണ് പരിശോധന നടത്തുന്നത്. 15 മിനിറ്റിനകം ഫലം ലഭിക്കും. ഫലം പോസിറ്റിവ് ആണെങ്കിൽ പി.സി.ആർ ടെസ്റ്റും നടത്തണം. ഇതുവരെ 7,916 റാപ്പിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. 20000 റാപ്പിഡ് ടെസ്റ്റുകളാണ് നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഐഫോൺ 17-ന് വൻ ഡിമാൻഡ്; പ്രോ മോഡലുകൾക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്

uae
  •  15 days ago
No Image

മുഖത്ത് ഇടിച്ചു, നിലത്തിട്ട് ചവിട്ടി, തറയിലേക്ക് വലിച്ചെറിഞ്ഞു; കണ്ണൂരിൽ വിദ്യാർഥിക്ക് നേരെ സഹപാഠിയുടെ ക്രൂര ആക്രമണം

Kerala
  •  15 days ago
No Image

മയക്കുമരുന്ന് ഉപയോഗിച്ച് ഓടിച്ച ട്രക്ക് ഇടിച്ച് കയറിയത് എട്ടോളം വാഹനങ്ങളിൽ, മൂന്ന് മരണം; ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരൻ അമേരിക്കയിൽ അറസ്റ്റിൽ

International
  •  15 days ago
No Image

പ്രവാസികൾക്ക് സന്തോഷ വാർത്ത; 98,000 രൂപയ്ക്ക് സൗദിയിൽ പ്രീമിയം റെസിഡൻസി

Saudi-arabia
  •  15 days ago
No Image

പണി മുടക്കി ടാപ്‌ടാപ്പ് സെൻഡ്; ഏറ്റവും കുറഞ്ഞ ഫീസുള്ള മണി ട്രാൻസ്ഫർ പ്ലാറ്റ്‌ഫോമുകൾ തേടി യുഎഇ പ്രവാസികൾ

uae
  •  15 days ago
No Image

യു.എസ് ഉപരോധത്തിന് പിന്നാലെ ഓഹരിയിൽ ഇടിവ്; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഒരുങ്ങി റിലയൻസ്

Business
  •  15 days ago
No Image

ഏകദിന പരമ്പര കൈവിട്ട് ഇന്ത്യ; ഓസ്‌ട്രേലിയയുടെ വിജയം രണ്ട് വിക്കറ്റിന്

Cricket
  •  15 days ago
No Image

ദീപാവലി ആഘോഷം; 'കാര്‍ബൈഡ് ഗണ്‍' പടക്കം പൊട്ടിത്തെറിച്ച് 14 കുട്ടികളുടെ കാഴ്ച്ച നഷ്ടപ്പെട്ടു

National
  •  15 days ago
No Image

നാക്ക് എടുത്താൽ കള്ളത്തരം പറയുന്നവൻ, വിമർശിച്ചത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെയാകും; സുരേഷ്‌ഗോപിക്കെതിരെ തിരിച്ചടിച്ച് വി. ശിവൻകുട്ടി

Kerala
  •  15 days ago
No Image

ലോഡ്ജിലെത്തിച്ചത് ഭാര്യയെന്ന വ്യാജേന; കോഴിക്കോട് സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍, പൊലിസിന് തുണയായത് സി.സിടിവി ദൃശ്യങ്ങള്‍

Kerala
  •  16 days ago