HOME
DETAILS

സര്‍ക്കാര്‍ മാറിയിട്ടും നികുതിപിരിവ് തഥൈവ; കുടിശിക 10000 കോടി

  
backup
July 25, 2016 | 10:20 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-2



പത്തനംതിട്ട: വിവിധ ഇനങ്ങളില്‍ നിന്നായി പിരിഞ്ഞുകിട്ടാനുള്ള നികുതി കുടിശിക പതിനായിരം കോടിയോട് അടുക്കുന്നു. വാണിജ്യനികുതി, ലാന്റ് റവന്യൂ, മോട്ടോര്‍വാഹന വകുപ്പ്, രജിസ്‌ട്രേഷന്‍ വകുപ്പ്, എക്‌സൈസ് വകുപ്പ് എന്നിവിടങ്ങളില്‍ നികുതി കുടിശിക 8774.42 കോടി രൂപയായി. കെട്ടിടനികുതി, ആഡംബര നികുതി ഇനങ്ങളിലും എകദേശം അരക്കോടിയിലധികം രൂപയും കുടിശികയുണ്ട്. നികുതി പിരിവിന് വകുപ്പുതലത്തില്‍ പുതിയ സര്‍ക്കാര്‍ നല്‍കിയ കര്‍ശന നിര്‍ദേശങ്ങളും കടലാസിലൊതുങ്ങുന്നെന്ന് ഉദ്യോഗസ്ഥര്‍ തന്നെ കുറ്റപ്പെടുത്തുന്നു. കണക്കുകള്‍ പ്രകാരം വാണിജ്യനികുതി ഇനത്തില്‍ മാത്രം പിരിച്ചെടുക്കാനുള്ളത് 6883.98 കോടി രൂപയാണ്. 2016 മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്. മോട്ടോര്‍വാഹന വകുപ്പാണ് തൊട്ടുപിന്നില്‍. 2015 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 1477.64 കോടി രൂപയാണു കുടിശിക. എക്‌സൈസ് വകുപ്പിനും ഇത്തരത്തില്‍ കോടികളുടെ കുടിശികയാണുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ 246.02 കോടി രൂപയാണ് എക്‌സൈസ് വകുപ്പിലേക്ക് പിരിഞ്ഞുകിട്ടാനുള്ളത്. ലാന്റ് റവന്യൂവിന് കിട്ടാനുള്ളത് 186.96 കോടി രൂപ. ഈ വര്‍ഷം മേയ് വരെയുള്ള കണക്കാണിത്. ഏറ്റവും കുറവ് തുക കുടിശികയുള്ളത് രജിസ്‌ട്രേഷന്‍ വകുപ്പിനാണ്. മേയ് വരെ 59.82 കോടി രൂപയാണ് ഇവര്‍ക്ക് പിരിഞ്ഞുകിട്ടാനുള്ളത്. ഇതില്‍ ശരിയായ മൂല്യം കാണിക്കാത്ത കാരണത്താല്‍ അണ്ടര്‍ വാല്യുവേഷന് വിധേയമായ ആധാരങ്ങളില്‍ നിന്നു കഴിഞ്ഞ സാമ്പത്തികവര്‍ഷം വരെ 29.52 കോടി രൂപ പിരിച്ചെടുക്കാനുണ്ട്.
കോടിക്കണക്കിനുള്ള നികുതി കുടിശിക പിരിച്ചെടുക്കാന്‍ വകുപ്പുകള്‍ക്ക് ശക്തമായ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പ്രധാനമായും റവന്യൂ റിക്കവറി നടപടികള്‍ വേഗത്തിലാക്കാനുള്ള നിര്‍ദേശമാണുള്ളത്. വാണിജ്യ നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ വളര്‍ച്ചാനിരക്കിലെ ഇടിവ് മറികടക്കാനുള്ള നിര്‍ദേശങ്ങളും അധികൃതര്‍ കാറ്റില്‍പറത്തുന്നു. 2012-13 മുതല്‍ ആകെ 45 ശതമാനമാണ് വളര്‍ച്ചാനിരക്കില്‍ കുറവുണ്ടായത്. നികുതി ചോര്‍ച്ച തടയുന്നതിനും നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥതലത്തില്‍തന്നെ അട്ടിമറിക്കുന്നതായി വാണിജ്യനികുതി വൃത്തങ്ങള്‍ തന്നെ ആരോപിക്കുന്നു. റവന്യൂ റിക്കവറി നടപടികള്‍ ഫലം കാണാതെ പോകുന്ന വകുപ്പുകളില്‍ മുന്നില്‍ മോട്ടോര്‍വാഹന വകുപ്പാണെന്നാണ് അനൗദ്യോഗിക വിവരം. നികുതി കുടിശികയുള്ളതും നികുതി അടയ്ക്കാതെ ഓടുന്നതുമായ വാഹനങ്ങള്‍ക്കെതിരേ റിക്കവറി നടപടി സ്വീകരിക്കണമെന്നാണു നിര്‍ദേശം. കൂട്ടത്തില്‍ പാറമടക്കാരടക്കമുള്ള വന്‍കിടക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കാനും ഉന്നതങ്ങളില്‍ നിന്നു നിര്‍ദേശമുണ്ടത്രേ. അബ്കാരി കുടിശികയുടെ കാര്യത്തിലും ഗുരുതര വീഴ്ചയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  a day ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  a day ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  a day ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  a day ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  a day ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  a day ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  a day ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  a day ago
No Image

ഗോളടിക്കാതെ തലപ്പത്ത്; ലോക ഫുട്ബോൾ വീണ്ടും കീഴടക്കി മെസി

Football
  •  a day ago
No Image

ഇന്ത്യയിലിനി വാട്ട്‌സ്ആപ്പും ടെലിഗ്രാമും ഉപയോഗിക്കാൻ ആക്ടീവായ സിം നിർബന്ധം; പുതിയ നിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമോ?

uae
  •  a day ago