ദസറ ദിനത്തില്‍ 'രാവണന്' പകരം 'മോദി'യെ കത്തിച്ച് പഞ്ചാബ്; ഇനിയെങ്കിലും പ്രധാനമന്ത്രി കര്‍ഷകരെ കേള്‍ക്കണം- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഇറങ്ങി വന്ന് കര്‍ഷകരെ കേള്‍ക്കേണ്ട സമയം അതിക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദസറ ദിനത്തില്‍ രാവണക്കോലങ്ങള്‍ക്കുപകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചുകൊണ്ട് പഞ്ചാബിലടക്കമുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിലാണ് രാഹുലിന്റെ പ്രതികരണം. ഇത് അപകടകരമായ കീഴ്‌വഴക്കമാണെന്നും രാജ്യത്തിന് തന്നെ ദോഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'കഴിഞ്ഞദിവസം പഞ്ചാബിലെ എല്ലായിടത്തും ഇത് സംഭവിച്ചു. പഞ്ചാബിന് പ്രധാനമന്ത്രിയോട് ഇത്രയും ദേഷ്യം തോന്നുന്നതില്‍ സങ്കടം തോന്നുന്നു. ഇത് വളരെ അപകടകരവും രാജ്യത്തിനെ ദോഷകരമായി ബാധിക്കുന്നതുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ എത്തണം. കര്‍ഷകരെ കേള്‍ക്കുകയും അവര്‍ക്ക് ആശ്വാസം നല്‍കുകയും വേണം' -രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചെന്ന പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ കുറിപ്പ്.
This happened all over Punjab yesterday. It’s sad that Punjab is feeling such anger towards PM.
— Rahul Gandhi (@RahulGandhi) October 26, 2020
This is a very dangerous precedent and is bad for our country.
PM should reach out, listen and give a healing touch quickly. pic.twitter.com/XvH6f7Vtht
സെപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബിലും മഹാരാഷ്ട്രയിലുമെല്ലാം പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം പലയിടങ്ങളിലും കര്‍ഷകര്‍ മോദിയുടെ കോലം കത്തിച്ചിരുന്നു. ഇതിനൊപ്പം ബി.ജെ.പി നേതാക്കളുടെ വീട് ഘരാവോ ചെയ്തും കര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. പുതിയ കാര്‍ഷിക നിയമം കര്‍ഷകരെ ദ്രോഹിക്കുന്നതാണെന്ന് പറഞ്ഞ് ശിരോമണി അകാലിദള്‍ സഖ്യം വിട്ടതോടെ ബി.ജെ.പിയും മോദിയും കനത്ത ജനരോഷമാണ് പഞ്ചാബില്‍ നേരിടുന്നത്.
ഇതോടൊപ്പം മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
പഞ്ചാബിലെ കര്‍ഷകര്‍ ദിവസങ്ങളായി തെരുവുകളില്‍ പ്രതിഷേധത്തിലാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരുന്നു. കൂടാതെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെ പ്രതിരോധിക്കുന്നതിനായി ബദല്‍ കാര്‍ഷിക നിയമങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."