രാജ്യത്തെ ഏറ്റവും ജനസ്വീകാര്യതയുള്ള പ്രധാനമന്ത്രി ഇന്ദിരയെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ജനസ്വീകാര്യതയുള്ള പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇന്ദിരാഗാന്ധിയുടെ മരണശേഷം 33 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവര്‍ തന്നെയാണ് ഇന്ത്യയുടെ ജനസ്വീകാര്യതയുള്ള പ്രധാനമന്ത്രിയെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ ജീവിതം ആസ്പദമാക്കി രചിച്ച 'ഇന്ത്യയുടെ ഇന്ദിര' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തെ തന്നെ ഏറ്റവും സ്വീകാര്യതയുള്ള വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു ഇന്ദിരയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ദിരാഗാന്ധിയുടെ നൂറാം ജന്മദിനാഘോഷവേളയില് പുറത്തിറങ്ങിയ പുസ്തകം കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. തീന് മൂര്‍ത്തി ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."