സഊദിയില്‍ മൂന്ന് വിധം ഗാര്‍ഹിക തൊഴിലാളി വിസകള്‍ക്ക് അംഗീകാരം;ട്യൂഷന് ടീച്ചര്‍ തസ്തികകളിലേക്ക് അവസരം
റിയാദ്: സഊദിയില്‍ വിദേശികളെ റിക്രൂട്ട് ചെയ്യാനായി മൂന്ന് വിധം ഗാര്‍ഹിക വിസകള്‍ കൂടി അനുവദിക്കും. മൂന്നു പ്രൊഫഷനുകളില്‍പെട്ട ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്വദേശികള്‍ക്കാണ് ഗാര്‍ഹിക വിസകള്‍ അനുവദിക്കുക. ഇതോടെ സ്വദേശികള്‍ക്ക് ഏഴു പ്രൊഫഷനുകളില്‍ പെട്ട ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാവും.
ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, പ്രൈവറ്റ് ട്യൂഷന് ടീച്ചര്‍ എന്നീ ജോലികളിലാണ് പുതുതായി വിസ അനുവദിക്കുക. ഇതോടെ മലയാളികളടക്കം നിരവധി വിദേശികള്‍ക്ക് പുതിയ അവസരമാണ് വരുന്നത്. നിലവില്‍ വീട്ടു ജോലിക്കാര്‍, ഹൗസ് ഡ്രൈവര്‍, നഴ്സുമാര്‍, പാചകക്കാര്‍ എന്നീ നാലു പ്രൊഫഷനുകളില്‍പെട്ട ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് സഊദികള്‍ക്ക് അനുമതിയുണ്ടായിരുന്നത്. നിലവില്‍ സഊദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വന്‍ തോതിലുള്ള വാര്‍ഷിക ലെവിയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. എന്നാല്‍, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഈടാക്കാത്തതിനാല്‍ ഈ മേഖലയിലേക്ക് തൊഴിലാളികളുടെ ഒഴുക്ക് തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്.
കൂടാതെ, സഊദി വല്‍ക്കരണ ഭാഗമായി ഒരു വര്‍ഷമാക്കി കുറച്ച തൊഴില്‍ വിസ കാലാവധി വീണ്ടും രണ്ടു വര്‍ഷമായി ദീര്‍ഘിപ്പിക്കുന്ന പദ്ധതിയും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതിന് അധിക ഫീസ് നല്‍കേണ്ടതില്ല. സ്വകാര്യ സ്ഥാപനങ്ങളുടെ സ്ഥിരത ഉറപ്പു വരുത്തുന്നതിനായി മതിയായ യോഗ്യതയുള്ള സഊദി ജീവനക്കാരെ കിട്ടാനില്ലാത്ത പ്രൊഫഷനുകളില്‍പെട്ട വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് ബദല്‍ വിസകള്‍ അനുവദിക്കാനും സഊദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."