HOME
DETAILS

എന്തുകൊണ്ട് നമ്മുടെ കുട്ടികള്‍ മരണം തേടിപ്പോകുന്നു?

  
backup
October 27 2020 | 21:10 PM

3516464135135-2020-oct

 


ലോക്ക് ഡൗണ്‍ തുടങ്ങിയതിനു ശേഷം സംസ്ഥാനത്ത് 173 കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്‌സ് മേധാവി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 23 മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകളാണ് സമിതിയുടെ പഠനത്തിന് അടിസ്ഥാനം. കുട്ടികളിലെ മാനസിക പിരിമുറുക്കമാണ് ഭൂരിഭാഗം ആത്മഹത്യകള്‍ക്കും പിന്നിലെന്നാണ് കണ്ടെത്തല്‍. പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരിലാണ് ആത്മഹത്യാ പ്രവണത കൂടുതലും. പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, വയനാട്, മലപ്പുറം ജില്ലകളിലാണ് ഏറെയും പേര്‍ ആത്മഹത്യ ചെയ്തത്. ജീവനൊടുക്കിയ കുട്ടികളില്‍ വലിയൊരു വിഭാഗം പഠനത്തില്‍ മികവ് പുലര്‍ത്തിയവരായിരുന്നു എന്ന വസ്തുതയും സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. നിരാശ, ഒറ്റപ്പെടല്‍, കടുംബ വഴക്കുകള്‍, രക്ഷിതാക്കളുടെ ശകാരം, ഇന്റര്‍നെറ്റ്-മൊബൈല്‍ ഫോണുകളുടെ അമിതോപയോഗം തുടങ്ങിയ കാരണങ്ങളാണ് സമിതി കണ്ടെത്തിയിരിക്കുന്നത്.


കഴിഞ്ഞ ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തില്‍ കൊവിഡിനെപ്പോലെ ഭയപ്പെടുത്തുന്നതാണ് കുട്ടികളില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതെന്ന് ആശങ്കപ്പെട്ടിരുന്നു. ജൂലൈ ഒന്‍പതു വരെയുള്ള കണക്കുകളില്‍ 66 കുട്ടികളായിരുന്നു ആത്മഹത്യ ചെയ്തിരുന്നതെങ്കില്‍ ഒക്ടോബറിലെത്തുമ്പോള്‍ അത് 173 ആയി വര്‍ധിച്ചുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ലോക്ക് ഡൗണ്‍ കാലത്ത് ആഗോളതലത്തില്‍ തന്നെ കുട്ടികളില്‍ മാനസിക പിരിമുറുക്കം വര്‍ധിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കേരളത്തിലും സമാനമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ലോക്ക് ഡൗണ്‍ കാലം കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിരവധി പദ്ധതികളുടെയും കാലമായി മാറിയത്. ജൂലൈ ഒന്‍പതിനു തന്നെ സര്‍ക്കാര്‍ സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ ചിരി കൗണ്‍സലിങ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് പദ്ധതി വഴി 10,000ത്തിലേറെ കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കുകയുണ്ടായി. ഇതില്‍ മൂവായിരത്തിലധികം കുട്ടികള്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരായിരുന്നു. രണ്ടായിരത്തോളം കുട്ടികള്‍ ഉത്കണ്ഠാകുലരും ഗാര്‍ഹിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരുമായിരുന്നു.


ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത ദേവികയുടെ മരണമാണ് ഈ വിഷയത്തിലേക്ക് കേരളത്തിന്റെ ശ്രദ്ധ കൊണ്ടുവന്നത്. ലോക്ക് ഡൗണില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ സമയം ഒത്തൊരുമിച്ച് കഴിയാനാകുമെന്നത് നേരത്തെയുള്ള കണക്കുകൂട്ടലുകളായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ അനിശ്ചിതമായി നീണ്ടപ്പോള്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ കുട്ടികളെ ശകാരിക്കുന്ന മാതാപിതാക്കള്‍ ഒട്ടും കുറവായിരുന്നില്ല.


ഏറെക്കാലം വീട്ടില്‍ അടച്ചിട്ടിരിക്കേണ്ടി വരുമ്പോള്‍ കൂട്ടുകാരും സഹപാഠികളും അധ്യാപകരും ചേര്‍ന്നൊരുക്കിയിരുന്ന മോഹനമായൊരു കാലത്തിന്റെ ഓര്‍മ കുട്ടികളില്‍ മാനസിക പിരിമുറുക്കം വര്‍ധിപ്പിക്കുമെന്നത് യാഥാര്‍ഥ്യമാണ്. ഇക്കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നതാണ്. ഇത്തരം പീഡനങ്ങള്‍ നിത്യവും കാണേണ്ടി വരുന്ന കുട്ടികളില്‍ മാനസിക സമ്മര്‍ദം വര്‍ധിക്കും. അവര്‍ ആത്മഹത്യകളില്‍ അഭയം തേടുകയും ചെയ്യും. എന്നാല്‍ കുട്ടികളിലെ ആത്മഹത്യാ നിരക്കുകള്‍ വര്‍ധിച്ചുവരുന്നതിന്റെ കാരണങ്ങള്‍ കൊവിഡ് ആണെന്ന് വരുത്തിത്തീര്‍ക്കുന്നത് ഗുരുതരമായ ഒരു പ്രശ്‌നത്തെ ലഘൂകരിക്കുന്നതിനു തുല്യമാണ്.


2014ല്‍ കേരളത്തിലെ കുട്ടികളുടെ ആത്മഹത്യാ നിരക്ക് പരിശോധിക്കുമ്പോള്‍ ഓരോ വര്‍ഷവും 300 കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍. ഇവയാകട്ടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. യഥാര്‍ഥ കണക്ക് ഇതിലുമപ്പുറമായിരിക്കും. നമ്മുടെ കുട്ടികള്‍ക്കെന്തു പറ്റിയെന്ന് കേരളം ആകുലതയോടെ ചിന്തിക്കേണ്ട ഒരു സമയവും കൂടിയാണിത്. കേരളം കുട്ടികളെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും ഈ രംഗത്തെ വിദഗ്ധരും പറഞ്ഞുകൊണ്ടിരിക്കുന്നത്.


എന്തൊക്കെയാണ് നമ്മുടെ കുട്ടികളെ അലട്ടിക്കൊണ്ടിരിക്കുന്നത്? ലോക്ക് ഡൗണിലും അല്ലാതെയും അവര്‍ നേരിടേണ്ടി വരുന്ന മാനസിക സമ്മര്‍ദങ്ങള്‍ എന്തൊക്കെയാണ്? വ്യക്തിപരവും സാമൂഹ്യപരവും സാംസ്‌കാരികവുമായ പല കാര്യങ്ങളും കുട്ടികളെ ആത്മഹത്യകളിലേക്കെത്തിക്കുന്നു. സമൂഹത്തില്‍ ബലപ്പെട്ട് കൊണ്ടിരിക്കുന്ന വേര്‍തിരിവുകള്‍ അവരെ മാനസികമായി തളര്‍ത്തുന്നുണ്ടാകണം. ഒരവസ്ഥയെ ഓരോ കുട്ടിയും വ്യത്യസ്ത രീതിയിലായിരിക്കും അഭിമുഖീകരിക്കുക. രക്ഷിതാക്കള്‍ വളരെ നിസാരമായി കാണുന്ന ആവശ്യങ്ങള്‍ കുട്ടികള്‍ വലിയ ഗൗരവത്തോടെയായിരിക്കും പരിഗണിക്കുന്നുണ്ടാവുക. അത്തരം സാഹചര്യങ്ങള്‍ കണ്ടറിഞ്ഞ് അവരുടെ മാനസിക സമ്മര്‍ദങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പല രക്ഷിതാക്കളും പരാജയപ്പെടുന്നു. കുട്ടികളുടെ മാനസിക പ്രശ്‌നങ്ങളോടുള്ള കുടുംബത്തിന്റെ അയഞ്ഞ നിലപാടും വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ക്ക് കാരണമാണ്.


ആരോഗ്യമേഖലയിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും കേരളം ഏറെ മുന്നോട്ടുപോയെങ്കിലും കുട്ടികളിലെ ആത്മഹത്യാ നിരക്കോ മാനസിക സമ്മര്‍ദമോ കുറയ്ക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. കൗണ്‍സലിങ് കൊണ്ട് അവസാനിപ്പിക്കാനാവില്ല കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ കുട്ടികളുടെ ആത്മഹത്യാ നിരക്ക്. കുട്ടികള്‍ അനുഭവിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളാണ് പരിഗണിക്കേണ്ടത്. അല്ലാതെയുള്ള ഒരു ഫോര്‍മുലയും പ്രയോജനം ചെയ്യില്ല. പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും. 2018ല്‍ സാമൂഹ്യനീതി വകുപ്പ് നടത്തിയ പഠനത്തില്‍ ആത്മഹത്യ ചെയ്ത എട്ടു കുട്ടികളില്‍ അഞ്ചുപേരും പെണ്‍കുട്ടികളായിരുന്നു. ലൈംഗികാതിക്രമങ്ങളെ തുടര്‍ന്ന് അലട്ടുന്ന അപമാന ബോധമാണ് പല പെണ്‍കുട്ടികളെയും ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്.
നമുക്കു ചുറ്റും നിലനില്‍ക്കുന്ന വിവിധങ്ങളായ സാമൂഹ്യ പ്രശ്‌നങ്ങളെ വിശകലനം ചെയ്യാതെ കുട്ടികള്‍ നേരിടുന്ന മാനസിക വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. കുടുംബത്തിലെ പ്രശ്‌നങ്ങള്‍, നിസാരമായ പിഴവുകള്‍ക്ക് രൂക്ഷമായ കുറ്റപ്പെടുത്തലുകള്‍ ഇതെല്ലാം കുട്ടികളെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നവയാണ്. ആത്മഹത്യാ പ്രവണതകള്‍ക്ക് പരിഹാരം കാണുന്നതിനായി വിവിധങ്ങളായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഇവയ്‌ക്കൊരു ഏകോപനമില്ല എന്നത് പോരായ്മയാണ്. വിവിധ പദ്ധതികളെ ഏകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാവുകയും വേണം. കുട്ടികളിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടുന്നതിനൊപ്പം രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നടത്തണം. എങ്കില്‍ മാത്രമേ അവരിലെ മാനസിക പിരിമുറുക്കങ്ങള്‍ക്കും വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago