HOME
DETAILS

ഉയ്ഗൂര്‍ മുസ്‌ലിംകളുടെ വീടുകളില്‍ ക്യു.ആര്‍ കോഡ് പതിക്കുന്നു

  
backup
September 14, 2018 | 7:53 PM

%e0%b4%89%e0%b4%af%e0%b5%8d%e0%b4%97%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5


ബെയ്ജിങ്: ഷിന്‍ജിയാങ് പ്രവിശ്യയിലെ മുസ്‌ലിം വേട്ട തുടര്‍ന്ന് ചൈനീസ് ഭരണകൂടം. ഉയ്ഗൂര്‍ മുസ്‌ലിംകള്‍ താമസിക്കുന്ന വീടുകള്‍ക്കുമേല്‍ ക്യു.ആര്‍ കോഡ് (ബന്ധപ്പെട്ട വ്യക്തി, വസ്തു തുടങ്ങിയവയെ കുറിച്ചുള്ള വിശദവിവരം ഒറ്റയടിക്ക് അറിയാനുള്ള രഹസ്യ ചിഹ്നം) പതിച്ചുകൊണ്ടാണു ഭരണകൂടത്തിന്റെ പുതിയ നീക്കം. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്ല്യു) ആണു വാര്‍ത്ത പുറത്തുവിട്ടത്.
എച്ച്.ആര്‍.ഡബ്ല്യു ചൈന ഡയരക്ടര്‍ സോഫി റിച്ചാര്‍ഡ്‌സണ്‍ ആണു പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വീടുകളുടെ വാതിലുകളില്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കുകയാണു ചെയ്യുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഷിന്‍ജിയാങ്ങിലെ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മിക്ക ദിവസങ്ങളിലും മുസ്‌ലിം വീടുകളിലെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാതിലിനു പുറത്തുള്ള ക്യു.ആര്‍ കോഡ് മൊബൈല്‍ ഉപയോഗിച്ചു പരിശോധിച്ച് വീട്ടുകാരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിഞ്ഞ ശേഷമായിരിക്കും അകത്തു പ്രവേശിക്കുക. കോഡില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ വീടിനുള്ളിലുണ്ടെങ്കില്‍ ചോദ്യം ചെയ്യുകയും വിശദീകരണം തേടുകയും ചെയ്യും. ജനസംഖ്യാ നിയന്ത്രണത്തിനും സര്‍ക്കാര്‍ സേവനങ്ങളുടെ വിതരണത്തിനും പുതിയ സംവിധാനം ഉപയോഗപ്രദമാണെന്നാണു സര്‍ക്കാര്‍ അധികൃതരുടെ അവകാശവാദം.
ഐ.ഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഡി.എന്‍.എ സാംപിള്‍, ശബ്ദ സാംപിള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതായി നേരത്തെ ഷിന്‍ജിയാങ് പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. നടത്തം ഉള്‍പ്പെടെയുള്ള അംഗചലനങ്ങള്‍ രേഖപ്പെടുത്തുന്നതായും ഇവരുടെ പരാതിയിലുണ്ട്.
ലക്ഷക്കണക്കിന് ഉയ്ഗൂറുകളെ രഹസ്യ കരുതല്‍ തടങ്കലുകളില്‍ പാര്‍പ്പിച്ചതായുള്ള യു.എന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണു പുറത്തുവന്നത്. കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചവരെ മതചിഹ്നങ്ങള്‍ പ്രകടിപ്പിക്കുന്നതും മതാചാരങ്ങള്‍ പുലര്‍ത്തുന്നതും വിലക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  6 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  6 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  6 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  6 days ago
No Image

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്‌പി ഉമേഷ് അവധിയിൽ പ്രവേശിച്ചു; കേസെടുക്കാൻ സാധ്യത

crime
  •  6 days ago
No Image

ബൈക്കിൽ സഞ്ചരിക്കവെ സ്ഥാനാർഥിക്ക് നേരെ കരി ഓയിൽ ആക്രമണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  6 days ago
No Image

യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസിലേക്ക് യുക്രെയ്ൻ പ്രതിനിധി സംഘം; സെലെൻസ്കിയുടെ പ്രതീക്ഷകൾ

International
  •  6 days ago
No Image

കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം, ജാഗ്രത പാലിക്കാൻ നിർദേശം

Kerala
  •  6 days ago
No Image

എയർബസ് A320 വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ്; യുഎഇ വിമാനങ്ങളിലെ സുരക്ഷാ പരിശോധന പുരോ​ഗമിക്കുന്നു

uae
  •  6 days ago
No Image

സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ റഷ്യ കരുതൽ സ്വർണം വിൽക്കുന്നു; ചരിത്രത്തിലാദ്യമായി കേന്ദ്രബാങ്കിന്റെ നിർബന്ധിത നീക്കം

International
  •  6 days ago