
ബജറ്റ് അവതരണവേളയില്‍ കാണിച്ച അന്തസ് വിസ്മരിച്ചിട്ടില്ലല്ലോ?- സ്പീക്കറെ ട്രോളി പിസി ജോര്‍ജ്
തിരുവനന്തപുരം: പിസി ജോര്‍ജ് എംഎല്‍എ നിയമസഭയുടെ അന്തസ് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ പരാമര്‍ശത്തിനെതിരേ പിസി ജോര്‍ജ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്പീക്കറെ ട്രോളി ജോര്‍ജ് പ്രതികരിച്ചത്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമസഭയില്‍ കെഎം മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ സഭയില്‍ നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് സ്പീക്കര്‍ക്കെതിരേ രംഗത്തെത്തിയത്.
' ചില വിദ്വാന്‍മാര്‍ സ്പീക്കറുടെ കസേരയോട് കാണിച്ച അത്യാദരവും അതുമൂലം അങ്ങ് ഉയരെ സ്വര്‍ഗത്തോളം ആ വിദ്വാന്‍മാര്‍ ഉയര്‍ത്തിവിട്ട കേരള നിയമസഭയുടെ അന്തസും അങ്ങ് വിസ്മരിച്ചിട്ടില്ലല്ലോ, ഇല്ലേ സാര്‍?- പിസി ജോര്‍ജ് ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബഹു.സ്പീക്കർ,
എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല.
കാരണം കാൽ നൂറ്റാണ്ടു കാലമാകുന്ന എന്റെ നിയമസഭാ പ്രവർത്തനം ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് നിയമസഭയുടെ അന്തസ് പി.സി.ജോർജ് പാതാളത്തിലെക്ക് ചവിട്ടിത്താഴ്ത്തി എന്ന അങ്ങയുടെ പരാമർശനത്തിലൂടെ എനിക്ക് ലഭിച്ചിരിക്കുന്നത്.
അങ്ങയുടെ ആ പരാമർശനം ഇന്നാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്.
എന്നെയും കൂട്ടുകാരെയും സ്ക്ളിൽ മലയാളം പഠിപ്പിച്ചത് എടത്തിൽ സാറായിരുന്നു.
ഗ്രാമീണനായ തനി സാത്വികൻ. ഒരു ദിവസം ക്ളാസ് മുറിയാകെ അലങ്കോലപ്പെട്ട് കിടക്കുന്നത് കണ്ട് ഞാൻ കൂട്ടുകാരോട് വിളിച്ചു പറഞ്ഞു ''ഇതാകെ പാതാളംപോല ആയല്ലോടാ ഉവ്വേ'' എന്ന്.
ഇത് കേട്ടുകൊണ്ടാണ് എടത്തിൽ സാർ ക്ളാസ് മുറിയിലേക്ക് കയറി വന്നത്, വന്നയുടൻ സാർ എന്നോട് ചോദിച്ചു ''എന്നതാടാ കുഞ്ഞുമോനേ പാതാളം?"
ഞാൻ: ''അല്ല സാറെ ഈ ക്ളാസ് മുറിയാകെ കുളമായിക്കിടക്കുന്നത് കണ്ടോട് പറഞ്ഞതാ''
ഇത് കേട്ട് സാറ് മേശപ്പുറത്ത് കയറിയിരുന്നു. എന്നിട്ട് പറഞ്ഞു ''സകല വിവവരദോഷികളും സ്ഥാനത്തും അസ്ഥാനത്തും പാതാളത്തെക്കുറിച്ച് പരാമർശിക്കാറുണ്ട്.
വിവരക്കേടുകൊണ്ടോ പക്വതയില്ലായ്മകൊണ്ടോ അല്ല ഞാനൊരു വലിയ സംഭവമാണെന്ന് നാലുപേരറിഞ്ഞോട്ടേന്നൊക്കെയുള്ള വിഡ്ഢിത്തത്തിൽ നിന്നാണ് അവരൊക്കെയങ്ങനെ പറയുന്നത്''.
അദ്ദേഹം തുടർന്നു..''ഈശ്വരന്റെ സൃഷ്ടിയിലെ ഏറ്റവും ശ്രേഷ്ഠമായ ജന്മങ്ങളിലൊന്നായിരുന്നു മഹാബലി ചക്രവർത്തിയുടേത്. സത്യം,ധർമ്മം, നീതിബോധം, വ്യക്തിശുദ്ധി എന്നിവകൊണ്ട് ദേവന്മാൻക്ക് പോലും അസൂയ തോന്നിയ അസുരൻ. മഹാബലി ജീവിച്ചിരുന്നാൽ ദേവന്മാരെ ആരും മൈൻഡ് ചെയ്യില്ലെന്ന നിലയായി. ഇവരെല്ലാം കൂടി മഹാവിഷ്ണുവിന്റടുത്ത് സങ്കടവുമായി ചെന്നു. മഹാബലിയെ വധിക്കണം. ദേവലോകത്തെ രക്ഷിക്കണം അതായിരുന്നു ആവശ്യം''
''എന്നിട്ട് മഹാബലിയെ വിഷ്ണു കൊന്നോ സാറേ''ഏന്റെ ആത്മമിത്രം വി.എ.സുൽത്താന്റെ ചോദ്യം.
സാർ തുടർന്നു..''കൊല്ലാനാവുമായിരുന്നില്ല. പകരം പുണ്യാത്മാവായ മഹാബലിയെ ഏറ്റവും ശ്രേഷ്ഠമെന്ന് കരുതുന്ന പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. അതോടെ മഹാവിഷ്ണുവിന്റെ വാമനാവതാരം പൂർത്തിയായി.
അപ്പോൾ ഏറ്റവും ശ്രേഷ്ഠനായ മഹാബലിയെ ദേവപാദങ്ങളാണ് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത്. അതായത് നിത്യമോക്ഷത്തിലേക്ക്''
ഒന്ന് നിർത്തി എടത്തിൽ സാറ് പറഞ്ഞു ''ഈ പാതാളത്തെയും ഈ ചവിട്ടിത്താഴ്ത്തലിനെയുമാണ് ചില അൽപ്പജ്ഞാനികൾ വേണ്ടാത്ത അർത്ഥം കൽപ്പിച്ച് പരാമർശിക്കുന്നത്. അതുകൊണ്ട് നിങ്ങളാരും അങ്ങനെ പറയാൻ പാടില്ല. അസ്ഥാനത്ത് ഈ പ്രയോഗം നടത്തുന്നവരോട് ഇത് പറഞ്ഞു കൊടുക്കുകയുംവേണം''
അങ്ങയുടെ പ്രസ്താവന വന്നപ്പോൾ ഞാൻ എടത്തിൽ സാറിനെ ഓാർത്തുപോയി. ഞാനൊരു ഗ്രാമീണനായ ഒരു പൂഞ്ഞാറുകാരനാണ്. ദേവപാദത്തിന്റെ ഉടമയൊന്നുമല്ല. നമ്മുടെ നിയമസഭ മാന്യതയുടെ മകുടോദാഹരണമാണ്. പക്ഷേ മഹാബലിയുമൊയി അതിനെ താരതമ്മ്യം ചെയ്യരുത് സാർ, എങ്ങുമെത്തില്ല അതുകൊണ്ടാ.
കഴിഞ്ഞ നിയമസഭയിൽ നമ്മുടെ പാലാ മെമ്പർ UDF മന്ത്രിസഭയുടെ ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ ചില വിദ്വാൻമാർ ബഹു.സ്പീക്കറുടെ കസേരയോട് കാണിച്ച അത്യാദരവും അത് മൂലം അങ്ങ് ഉയരെ സ്വർഗ്ഗോളം ആ വിദ്വാന്മാർ ഉയർത്തിവിട്ട കേരള നിയമസഭയുടെ അന്തസും അങ്ങ് വിസ്മരിച്ചിട്ടില്ലല്ലോ ഇല്ലേ, സാർ??
അത്തരത്തിൽ അങ്ങ് സ്പീക്കറായിരിക്കുന്ന നമ്മുടെ നിയമസഭയുടെ അന്തസ് പൊക്കി നിർത്താൻ ഒരു കാലത്തും പ്ളാത്തോട്ടത്തിൽ ചാക്കോച്ചന്റെ മകന് കഴിയില്ല സാർ. എന്നെയതിന് കിട്ടത്തുമില്ല..
എടത്തിൽ സാറിനെ സ്മരിക്കാനും അദ്ദേഹം പറഞ്ഞുതന്ന നന്മ ലോകത്തോട് പറയാനും ഇടയാക്കത്തക്ക വിധത്തിൽ ഉപമ പറഞ്ഞതിന് അങ്ങയോട് ഒരിക്കൽക്കൂടി നന്ദി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യ-യുഎസ് വ്യാപാര കരാർ: അന്തിമ തീരുമാനം ജൂലൈ 9ന് മുമ്പ് പ്രതീക്ഷിക്കാം; ഡൊണാൾഡ് ട്രംപ്
International
• 3 days ago
മഴ അതിതീവ്രമാകുന്നു, മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 3 days ago
ചൈനയുടെ നിലപാടിനെ പൂർണ്ണമായും പിന്തള്ളുന്നു: മരണശേഷം പുനർജന്മം നേടിയതായി ദലൈലാമ
National
• 3 days ago
ഹൃദയാഘാത മരണങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണോ? ഐസിഎംആർ-എയിംസ് റിപ്പോർട്ട് പുറത്ത്
National
• 3 days ago
കൊൽക്കത്ത നിയമ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്: മുഖ്യപ്രതി മോണോജിത് മിശ്രയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
National
• 3 days ago
സഊദിയിൽ ആരോഗ്യ ബോധവത്കരണം: ഡിജിറ്റൽ, ഫിസിക്കൽ മെനുകളിൽ പോഷക വിവരങ്ങൾ വേണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
Saudi-arabia
• 3 days ago
എസ്എഫ്ഐ സമ്മേളനത്തിന് സ്‌കൂൾ അവധി: സ്കൂളിനെ അനുകൂലിച്ച് ഡിഇഒ റിപ്പോർട്ട്
Kerala
• 3 days ago
അവരെ പുറത്താക്കുകയെന്നതാണ് എന്റെ അടുത്ത ജോലി; പൗരന്മാരെയും നാടുകടത്തും: ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ചർച്ചയാകുന്നു
International
• 3 days ago
അമ്മയുടെ മുമ്പിൽ വെച്ച് സ്‌കൂൾ ബസിടിച്ച് ആറു വയസ്സുകാരൻ മരിച്ചു
Kerala
• 3 days ago
ഇവയാണ് ഗസ്സയിലെ പിഞ്ചുമക്കളുടെ ചോരപുരണ്ട ആ കൈകള്‍; ഇസ്‌റാഈലിന് സഹായം നല്‍കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്തു വിട്ട് യു.എന്‍
International
• 3 days ago
വിസ്മയ കേസ്: കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി, ശിക്ഷാവിധി മരവിപ്പിച്ചു
Kerala
• 3 days ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണ വിധയരായ അധ്യാപകർക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലിസ്
Kerala
• 3 days ago
ബാങ്ക് വിവരങ്ങൾ തട്ടിയെടുത്ത് തട്ടിപ്പ്: അഞ്ച് ഏഷ്യൻ പൗരൻമാർക്ക് ദുബൈയിൽ ജയിൽ ശിക്ഷ
uae
• 3 days ago
വിമാനം റദ്ദാക്കി, ഒരു കുടുംബത്തിന്റെ യാത്ര പലദിവസങ്ങളിലാക്കി റീ ഷെഡ്യൂൾ ചെയ്തു, അമേരിക്കയിൽ ലഗ്ഗേജ് ഇല്ലാതെ ഒറ്റപ്പെട്ട് വയോധിക, എയർ ഇന്ത്യ സമ്മാനിച്ചത് ദുരിത യാത്ര
National
• 3 days ago
ന്യൂസിലന്‍ഡില്‍ സ്ത്രീയുടെ പല്ലിലെ അഴുക്കു നീക്കുന്നതിനിടെ കവിള് തുളച്ച ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണം
Kerala
• 3 days ago
പുരസ്കാരത്തുക പുസ്തകം വാങ്ങാൻ വായനശാലയ്ക്ക് തിരികെ നൽകി വേടൻ; ഒരു ലക്ഷം രൂപയ്ക്കൊപ്പം സമ്മാനമായി പുസ്തകങ്ങളും
Kerala
• 4 days ago
'ഇത് തിരുത്തല്ല, തകര്‍ക്കല്‍' ഡോ, ഹാരിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം മുഖപത്രം
Kerala
• 4 days ago
ഡോക്ടര്‍ ഹാരിസ് മികച്ച ഡോക്ടറെന്നും കുനിഷ്ട് ഉള്ളതായി തോന്നിയില്ലെന്നും ബിനോയ് വിശ്വം
Kerala
• 4 days ago
കാസ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ മുസ്ലിം വിദ്വേഷം വളര്‍ത്തുന്നു: സജി ചെറിയാന്; മുസ്ലിം ലീഗ് വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയെന്നും മന്ത്രി
Kerala
• 3 days ago
യാത്രക്കാരുടെ ശ്രദ്ധക്ക്; ഷാർജയിലെ ഈ പ്രധാന റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചു
uae
• 3 days ago
Gold Rate: കേരളത്തില്‍ ചാഞ്ചാട്ടം, ഗള്‍ഫില്‍ വില കൂടുന്നു, എങ്കിലും നാട്ടിലേക്ക് സ്വര്‍ണം വാങ്ങിയാല്‍ മെച്ചം; ഗള്‍ഫിലെയും കേരളത്തിലെയും സ്വര്‍ണവിലയിലെ വ്യത്യാസം
Kuwait
• 3 days ago