പരിസ്ഥിതി സംരക്ഷണത്തില്‍ കൈകോര്‍ത്ത് ബഹ്‌റൈന്‍-യുഎഇ;വന്യജീവി സംരക്ഷണത്തിന് ഊന്നല്‍
ബഹ്‌റൈന്‍: പരിസ്ഥിതി സംരക്ഷണ രംഗത്തെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി
ബഹ്‌റൈന്‍-യു.എ.ഇ ബന്ധം പുതിയ തലത്തിലേക്ക്. ബഹ്‌റൈന്റെ ഓയില്‍ ആന്‍ഡ് എന്‍വയോണ്‍മെന്റ് മന്ത്രി മൊഹമ്മദ് ബിന്‍ മുഹ്ബറക് ബിന്‍ ഡൈന, ബഹ്‌റൈനിലെ യുഎഇ അംബാസഡര്‍ ഫഹദ് മുഹമ്മദ് ബിന്‍ കര്‍ദൂസ് ആല്‍ അമേരിയുമായി കൂടിക്കാഴ്ച നടത്തി. മൊഹമ്മദ് ബിന്‍ സായിദ് നേച്ചറല്‍ റിസര്‍വ് സന്ദര്‍ശനത്തിനിടെയായിരുന്നു ഈ കൂടിക്കാഴ്ച.
റിസര്‍വിലെ വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഇരുവരും വിശദമായി സംസാരിച്ചു. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള സാധ്യതകളും പരിസ്ഥിതി മേഖലയിലെ അനുഭവങ്ങള്‍ പരസ്പരം പങ്കുവെക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി.
ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പ്രത്യേക നിര്‍ദേശപ്രകാരം ആല്‍ അറീന്‍ വയല്‍ഡ്‌ലൈഫ് പാര്‍ക്കിന് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് എന്ന പേര് നല്‍കിയതും ഈ സഹകരണത്തിന്റെ ഭാഗമാണെന്ന് മന്ത്രി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തില്‍ ബഹ്‌റൈന്റെ പ്രതിബദ്ധതയും യുഎഇയുമായുള്ള സൗഹൃദ ബന്ധവും ഇതിലൂടെ വ്യക്തമാകുന്നതായും അദ്ദേഹം പറഞ്ഞു.
യുഎഇ അംബാസഡര്‍ ബഹ്‌റൈന്റെ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ പ്രശംസിച്ചു. പ്രകൃതിയും ജൈവവൈവിധ്യവും സംരക്ഷിക്കാന്‍ രണ്ട് രാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗള്‍ഫ് മേഖലയിലെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ മൊഹമ്മദ് ബിന്‍ സായിദ് നേച്ചറല്‍ റിസര്‍വ്, ബഹ്‌റൈനിലെ തെക്കന്‍ ഗവര്‍ണറേറ്റിലെ ആല്‍ അറീന്‍-സഖീര്‍ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.
Bahrain and the UAE strengthened their cooperation in environmental protection with a high-level meeting at the Mohammed bin Zayed Natural Reserve. Officials discussed wildlife conservation, environmental initiatives, and ways to enhance joint efforts for preserving biodiversity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."