പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്
റിയാദ്: വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിലെ പുറം ഉച്ചഭാഷിണികളുടെ ഉപയോഗത്തിന് നിയന്ത്രണവുമായി സഊദി ഇസ്‌ലാമിക കാര്യ മന്ത്രാലയം. പ്രാർത്ഥനകൾക്കായി പുറം ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ഇത് ബാങ്കിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്തണമെന്നും ഇസ്‌ലാമിക കാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് അൽ ശൈഖ് വ്യക്തമാക്കി. കർശന നിയന്ത്രണങ്ങളാണ് ഇതേത്തുടർന്ന് തീർഥാടകർക്കായി നൽകിയിരിക്കുന്നത്.
ഏന്തൊക്കെ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് നോക്കാം
*ഉമ്മുൽ ഖുറാ കലണ്ടർ അനുസരിച്ചുള്ള കൃത്യസമയത്ത് തന്നെ ബാങ്ക് വിളിക്കണം
*ഇഷാ നമസ്‌കാരത്തിന്റെ ബാങ്ക് നിശ്ചിത സമയത്ത് തന്നെ നൽകണം
*ഓരോ നമസ്‌കാരത്തിനും ബാങ്കിന് ശേഷം ഇഖാമത്തിനായുള്ള ഇടവേള കൃത്യമായി പാലിക്കണം
*പള്ളികൾക്ക് അകത്ത് ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കരുത് പള്ളികളുടെ മുറ്റത്തോ നിശ്ചയിച്ച പ്രത്യേക ഇടങ്ങളിലോ മാത്രമേ ഇഫ്താർ ഭക്ഷണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാവൂ
*പള്ളികളിലേക്കുള്ള കുടിവെള്ള സംഭാവനകൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണം
*വൻതോതിൽ കുപ്പിവെള്ളം ശേഖരിച്ചുവെച്ച് ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കണം
*പള്ളികൾ പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കണം
*സ്ത്രീകളുടെ പ്രാർത്ഥനാ മുറികൾക്ക് പ്രത്യേക പരിഗണന നൽകണം
*ശുചീകരണ തൊഴിലാളികളും അറ്റകുറ്റപ്പണി സംഘവും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
The Saudi Ministry of Islamic Affairs has issued a comprehensive circular outlining guidelines for mosques during the holy month of Ramadan. Key instructions include restricting the use of external loudspeakers to only the Adhan and Iqama, prohibiting iftar meals inside mosques, and ensuring strict adherence to the Umm al-Qura calendar for prayer timings. The ministry also emphasized mosque cleanliness, responsible water donation management, and special attention to women’s prayer areas to ensure a well-organized environment for worshippers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."