HOME
DETAILS

പിണറായി ഏകാധിപതിയെന്ന് ചെന്നിത്തല; ചാരക്കേസില്‍ പ്രതികരണമില്ല

  
backup
September 15, 2018 | 10:46 AM

chennithala-on-isro-spy-case-report

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാഞ്ഞങ്ങാട് വ്യാപരഭാവനില്‍ യു.ഡി.എഫ് ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കനെത്തിയതായിരുന്നു ചെന്നിത്തല.

ചാരക്കേസില്‍ നിലവില്‍ കോണ്‍ഗ്രസിനകത്ത് ഉണ്ടായിട്ടുള്ള വിവാദത്തില്‍ പ്രതികരിക്കാനില്ല.

മോദി ഭരണത്തെ തൂത്തെറിയാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണം. രാജ്യത്ത് സുരക്ഷിതമായ ഭരണം നടത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയാണ്. മന്ത്രിമാരയെടക്കം ഈ ഏകാധിപതിയെ ഭയക്കുകയാണ്.

സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കേരളത്തിലെ മന്ത്രിമാര്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയം മനുഷ്യസൃഷ്ടി തന്നെയാണെന്ന മുന്‍ നിലപാട് തന്നെയാണ് ഇപ്പോഴും. കെ.പി.ഇ.ജി വെറുമൊരു ഓഡിറ്റിംങ് കമ്പനിയാണ്. പ്രളയശേഷം സഹായം ലഭിക്കുന്നത് അനര്‍ഹര്‍ക്കാണെന്നും ചെന്നിത്തല പറഞ്ഞു.

നോട്ട് നിരോധനവും, ഇന്ധന വിലവര്‍ദ്ധനവും, അഴിമതിയും, ജിഎസ്ടിയും വായ്പ്പാ തട്ടിപ്പും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പാടേ തകര്‍ത്ത് കളഞ്ഞിരിക്കുകയാണ്. ഇനിയും മോഡിയെ അധികാരത്തില്‍ നിലനിര്‍ത്തിയാല്‍ രാജ്യം വന്‍ അപകടത്തിലേക്ക് പോകും. ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ അധ്യക്ഷനായി. കെ.എം ഷാജി എം.എല്‍.എ, മുന്‍മന്ത്രി അനൂപ് ജേക്കബ്, സി.പി ജോണ്‍, കെ.പി കുഞ്ഞിക്കണ്ണന്‍, സതീശന്‍ പാച്ചേനി, അഡ്വ. രാം മോഹന്‍, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, സി.ടി അഹമ്മദലി, ഹക്കീം കുന്നില്‍, ഏ.ജി.സി ബഷീര്‍, എ. അബ്ദുര്‍ റഹ്മാന്‍, കെ. നീലകണ്ഠന്‍, കുര്യാക്കോസ് പ്ലാപറമ്പ്, വിജയന്‍ കരിവെളളൂര്‍, അബ്രഹാം തോണിക്കര സംസാരിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒൻപതുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ; കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണി

Kerala
  •  4 days ago
No Image

പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കണ്മണി; മലിനജലം കവർന്നത് ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ; ധനസഹായം നിരസിച്ച് കുടുംബം

National
  •  4 days ago
No Image

കുവൈത്തിൽ പുതുവത്സരാഘോഷത്തിനിടെ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടൽ; യുവാവ് കൊല്ലപ്പെട്ടു

Kuwait
  •  4 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനെ തെരഞ്ഞെടുത്ത് ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  4 days ago
No Image

യുഎഇയിൽ ഇനി എസ്എംഎസ് ഒടിപി ഇല്ല; ജനുവരി 6 മുതൽ പുതിയ നിയമം, ഇടപാടുകൾ ആപ്പ് വഴി മാത്രം

uae
  •  4 days ago
No Image

ബത്തേരിയിൽ യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ സംഭവം; രണ്ട് മാസത്തെ ഒളിവു ജീവിതത്തിന് ശേഷം മുഖ്യപ്രതി പിടിയിൽ

Kerala
  •  4 days ago
No Image

പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന പൊലിസ് ഉദ്യേ​ഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത; പ്രതി അയൽവാസി, കുറ്റം ചെയ്തിട്ടില്ലെന്ന് സിഐ

Kerala
  •  4 days ago
No Image

കഴക്കൂട്ടത്ത് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Kerala
  •  4 days ago
No Image

"വിഷമിക്കേണ്ട, നിങ്ങൾ സായിദിന്റെ നാട്ടിലാണ്"; ദുബൈയിൽ വഴിതെറ്റിയ പെൺകുട്ടികളെ പിതാവിന്റെ അരികിലെത്തിച്ച് പൊലിസ്

uae
  •  4 days ago
No Image

പാലക്കാട് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഗൂഢാലോചനയ്ക്ക് പിന്നിൽ നാല് ക്വട്ടേഷൻ സംഘങ്ങൾ; സൂത്രധാരൻ ഖത്തറിലെന്ന് പൊലിസ്

Kerala
  •  4 days ago