HOME
DETAILS

എയര്‍ലൈനുകളുടെ യോഗം വിളിക്കും: മുഖ്യമന്ത്രി

  
backup
June 09, 2019 | 5:58 PM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b3

 

ന്യൂഡല്‍ഹി: ക്രമാതീതമായി ഉയരുന്ന ആഭ്യന്തര അന്താരാഷ്ട്ര വിമാന യാത്രാനിരക്ക് തടയുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗവും തിരുവനന്തപുരത്ത് ചേരും.


കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള കേരളാ ഹൗസില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് എയര്‍ലൈനുകളുടെ യോഗം വിളിക്കുമെന്ന് അറിയിച്ചത്. വിമാന നിരക്ക് വര്‍ധനവ് സംബന്ധിച്ച് കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറിയാണ് എയര്‍ലൈനുകളുടെ യോഗം വിളിക്കുക.


എയര്‍പോര്‍ട്ടുകളുടെ വികസനവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജൂലൈ അവസാനത്തോടെ ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗം തിരുവനന്തപുരത്ത് ചേരാനും തീരുമാനമായി. സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളുടെയും സമഗ്ര വികസനവും അത്യാധുനിക അടിസ്ഥാന സൗകര്യ വികസനവുമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. സംസ്ഥാനത്തെ പ്രധാന ഏവിയേഷന്‍ ഹബായി വികസിപ്പിച്ച് ഏവിയേഷന്‍ വ്യവസായത്തിന്റെ സാധ്യതകള്‍ സംസ്ഥാനത്ത് വര്‍ധിപ്പിക്കുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം. കൂടുതല്‍ വിമാന സര്‍വിസുകള്‍ അനുവദിക്കുന്നത് സംബന്ധിച്ചും എയര്‍ലൈനുകളുടെ എംപാനല്‍ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു. കൂടുതല്‍ എയര്‍ ഇന്ത്യാ സര്‍വിസും ബജറ്റ് ഫ്‌ളൈറ്റുകളുടെ സര്‍വിസും ലഭിക്കുന്നതിന് ഇടപെടലുണ്ടാകും.
രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടുകള്‍ ഉള്ളത് കേരളത്തിലാണ്. എല്ലാ എയര്‍പോര്‍ട്ടുകളിലും ഫ്‌ളൈറ്റ് സര്‍വിസുകളും പൂര്‍ണമാണ്. എന്നാല്‍ കുത്തനെ ഉയരുന്ന യാത്രാ നിരക്കാണ് വിമാനയാത്രയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ കൂടുതലുള്ള കേരളം നേരിടുന്ന പ്രധാന പ്രശ്‌നം. ഓണം, ക്രിസ്മസ്, ഈദ് എന്നീ ഉത്സവ സീസണുകളില്‍ ഡൊമസ്റ്റിക്, ഇന്‍ര്‍നഷനല്‍ സര്‍വിസുകളുടെ നിരക്ക് കുത്തനെ ഉയര്‍ന്നിരുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് പരിശോധിക്കുമെന്ന് കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് എയര്‍പോര്‍ട്ടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രത്യേകം ചര്‍ച്ച ചെയ്തു.


കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി സര്‍വിസ് ലഭിക്കുന്നില്ല. കൂടുതല്‍ സര്‍വിസുകള്‍ അനുവദിക്കുന്നതോടൊപ്പം ഇവിടെ നിന്നും വിദേശ ഫ്‌ളൈറ്റുകളുടെ സര്‍വിസിനും അനുമതി ആവശ്യമാണ്.
കൊളംബോ, ക്വാലാലംപൂര്‍, സിങ്കപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേയ്ക്ക് സര്‍വിസ് നടത്തുന്നതിന് എയര്‍ലൈനുകള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചും തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിര്‍ത്തലാക്കിയ കോഴിക്കോട് ഹൈദരാബാദ് ഫ്‌ളൈറ്റ് സര്‍വിസുകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കണം.


ഇവിടെനിന്ന് പുതിയ സര്‍വിസുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടും നടപടി വേഗത്തിലാകുന്നില്ലെന്നും മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി. തിരുവനന്തപുരത്തുനിന്ന് ജപ്പാനിലേയ്ക്ക് നേരിട്ട് ഫ്‌ളൈറ്റ് സര്‍വിസ് ആവശ്യമാണെന്നും തിരുവനന്തപുരത്തുള്ള ജപ്പാന്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് ഗുണകരമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളാ ഹൗസ് റസിഡന്റ് കമ്മിഷനര്‍ പുനീത് കുമാര്‍, സ്‌പെഷല്‍ ഓഫിസര്‍ എ.കെ വിജയകുമാര്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ചര്‍ച്ചയില്‍ പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ' 48 കാരന്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കള്‍,തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ പരാതി

Kerala
  •  20 days ago
No Image

കടം വീട്ടാനായി വീട്ടുടമസ്ഥയെ കൊന്ന് സ്വർണമംഗല്യസൂത്രം മോഷ്ടിച്ച ദമ്പതികൾ പൊലിസ് പിടിയിൽ

crime
  •  20 days ago
No Image

വിവരിക്കാൻ വാക്കുകളില്ല, ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടമാണത്: മെസി

Football
  •  20 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുമ്പോൾ അസ്വസ്ഥത; വെള്ളം കുടിച്ചതിന് പുറകെ ഛർദ്ദി, എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  20 days ago
No Image

ദുബൈ: ഇനി ആറാടാം, വമ്പൻ പൂളോടുകൂടിയ പുതിയ വാട്ടർപാർക്ക് വരുന്നു; ഉദ്ഘാടന തീയതി ഉടൻ

uae
  •  20 days ago
No Image

'ഹമാസിനെ പിന്തുണക്കുന്ന മംദാനി ജയിച്ചു എന്നതിനര്‍ഥം...' ന്യൂയോര്‍ക്കിലെ ജൂതന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത്  ഇസ്‌റാഈല്‍ മന്ത്രി

International
  •  20 days ago
No Image

റൊണാൾഡോക്കും മെസിക്കുമില്ല ഇതുപോലൊരു നേട്ടം; അമ്പരിപ്പിക്കുന്ന ലോക റെക്കോർഡിൽ സൂപ്പർതാരം

Football
  •  20 days ago
No Image

ജോബ് വിസ ശരിയാക്കിക്കൊടുക്കുമെന്ന വാഗ്ദാനത്തിൽ 7.9 ലക്ഷം തട്ടി, നാല് സുഹൃത്തുക്കളെ പറ്റിച്ച യുവാവ് പൊലിസ് പിടിയിൽ

crime
  •  20 days ago
No Image

അഭിഷേകിനെ ഭയമില്ലാത്ത ബാറ്ററാക്കി മാറ്റിയത് അവർ രണ്ട് പേരുമാണ്: യുവരാജ്

Cricket
  •  20 days ago
No Image

ലേഡീസ് കംപാർട്ട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; പ്രയോജനമില്ലാത്ത സുരക്ഷാ നമ്പറുകൾ

crime
  •  20 days ago