ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്.
തിരുവനന്തപുരം എസ്.ഐ.ടി ഓഫിസിലാണ് ചോദ്യം ചെയ്യല്‍. തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് പത്മകുമാറടക്കം മൊഴി നല്‍കിയിരുന്നുവെന്നാണ് വിവരം. പോറ്റി തന്ത്രിയുടെ സഹായിയാണ് ശബരിമലയിലെത്തിയത്. സ്‌പോണ്‍സര്‍ഷിപ്പ് ഇടനില സ്വര്‍ണക്കൊള്ളയായി മാറി.
ഉണ്ണികൃഷ്ണന്‍ പലപ്പോഴും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനായി തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നത് അനുസരിച്ച് തന്ത്രി ഒത്താശ ചെയ്തിരുന്നു. ഗൂഢാലോചനയില്‍ കൃത്യമായ പങ്ക് തന്ത്രിക്ക് ഉണ്ടെന്നാണ് എസ്.ഐ.ടി പറയുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ പലയിടത്തും ശിപാര്‍ശ ചെയ്തത് തന്ത്രിയാണെന്ന് ചില ക്ഷേത്രം ഭാരവാഹികള്‍ എസ്.ഐ.ടിയ്ക്ക് മൊഴി നല്‍കിയിരുന്നു.സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോയി പല ക്ഷേത്രങ്ങളിലും എത്തിക്കുമ്പോള്‍ ക്ഷേത്രം ഭാരവാഹികളുമായി തന്ത്രി സംസാരിച്ചിരുന്നു. ഇതിന്റെ വിവരങ്ങളും എസ്.ഐ.ടിയ്ക്ക് ലഭിച്ചിട്ടുണ്ട്.
തന്റെ അനുമതിയില്ലാതെയാണ് വിഗ്രഹങ്ങള്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും സന്നിധാനത്ത് വെച്ച് നവീകരിക്കാനാണ് താന്‍ അനുമതി നല്‍കിയിരുന്നതെന്നുമായിരുന്നു തന്ത്രി ഇതിനു മുന്‍പ് അന്വേഷണസംഘത്തോട് പറഞ്ഞത്.
Tantri Kandar Rajeevar has been arrested in connection with the Sabarimala gold theft case. The arrest was carried out by a Special Investigation Team probing the case, following detailed questioning led by an ADGP.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."