HOME
DETAILS

ശബരിമല കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയും; കേസ് രജിസ്റ്റര്‍ ചെയ്ത് ഇ.ഡി

  
Web Desk
January 09, 2026 | 9:47 AM

sabarimala-gold-theft-case-ed-registers-ecir-central-agency-probe

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എ.സി.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്വര്‍ണക്കൊള്ള വിഷയത്തില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ട് എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇ.സി.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കേസുമായി ബന്ധപ്പെട്ട് ഇ.ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് വിജിലന്‍സ് കോടതി ജഡ്ജി സി.മോഹിത് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി, എ പത്മകുമാര്‍, എന്‍ വാസു അടക്തം എസ്.ഐ.ടി കേസില്‍ പ്രതിചേര്‍ത്ത 15 പേരാണ് ഇ.ഡിയുടെ ഇ.സി.ഐ.ആറിലും പ്രതികളായിട്ടുള്ളത്. കേസില്‍ പ്രതികളുടെ അറസ്റ്റ് നടപടികളിലേക്ക് പോകാനാണ് ഇ.ഡിയുടെ തീരുമാനം. അങ്ങനെയെങ്കില്‍ എസ്.ഐ.ടി കേസില്‍ ജാമ്യം ലഭിച്ചാലും ഇവരെ ഇ.ഡി കസ്റ്റഡിയിലെടുക്കും.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാനാന്തര കള്ളപ്പണ ഇടപാടുകള്‍ നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ ഇ.ഡി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കേസിന്റെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് എസ്.ഐ.ടിയെ സമീപിച്ചുവെങ്കിലും നല്‍കാന്‍ കഴിയില്ല എന്ന നിലപാട് എടുത്തു. തുടര്‍ന്ന് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ എസ്.ഐ.ടി ശക്തമായി എതിര്‍ത്തു. കൊല്ലം വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ ഇ.ഡിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്നാണ് ഇ.ഡി വിജിലന്‍സ് കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പി.എം.എല്‍.എ) അന്വേഷണം തുടങ്ങുന്നതിനായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രേഖപ്പെടുത്തിയ മൊഴികളും രണ്ട് എഫ്.ഐ.ആറുകളുടെ പകര്‍പ്പുകളുമായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്.

മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മറ്റുള്ളവരും കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്ത് കൈവശം വച്ചിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി ഇ.ഡി ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ തെളിവുകള്‍ ശേഖരിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ഏജന്‍സി അറിയിച്ചു. 

ആവശ്യപ്പെട്ട രേഖകള്‍ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കൂ എന്നും അവ രഹസ്യമായി സൂക്ഷിക്കുമെന്നും ഇ.ഡി കോടതിയില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 

 

The Enforcement Directorate (ED) has officially registered a case in connection with the Sabarimala gold theft, marking the entry of a central agency into the high-profile investigation. An ECIR (Enforcement Case Information Report) has been registered under provisions of the Prevention of Money Laundering Act (PMLA), based on indications of money laundering linked to the gold theft.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഐ-പാകി'ലെ ഇ.ഡി റെയ്ഡ്: അമിത്ഷായുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ച മഹുവ മൊയ്ത്ര,ഡെറിക് ഒബ്രിയാന്‍ ഉള്‍പെടെ തൃണമൂല്‍ എം.പിമാര്‍ കസ്റ്റഡിയില്‍

National
  •  17 hours ago
No Image

സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്; 'താമര'യെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി യുവമോർച്ച

Kerala
  •  17 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

Kerala
  •  17 hours ago
No Image

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്‌കോയ്ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  18 hours ago
No Image

ഗസ്സയില്‍ ഇസ്‌റാഈലി ബോംബാക്രമണത്തില്‍ കേള്‍വി ശക്തി നഷ്ടമായവര്‍ മാത്രം 35,000ത്തിലേറെ പേര്‍

International
  •  18 hours ago
No Image

ജോലിക്ക് ഭൂമി അഴിമതി:ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി, വിചാരണ നേരിടണം

National
  •  18 hours ago
No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  19 hours ago
No Image

In Depth Story: കേള്‍ക്കാന്‍ തയാറാകാതിരുന്ന ആ മുന്നറിയിപ്പുകള്‍; ഗാഡ്ഗില്‍ പകര്‍ന്ന ഹരിതപാഠങ്ങള്‍

latest
  •  20 hours ago
No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  20 hours ago
No Image

'രാവിലെ വന്ന് വാതിലില്‍ മുട്ടി,വീടൊഴിയാന്‍ ആവശ്യപ്പെട്ടു' കര്‍ണാടകയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 20ലേറെ വീടുകള്‍ തകര്‍ത്തു, നൂറുകണക്കിനാളുകള്‍ പെരുവഴിയില്‍, നടപടി നോട്ടിസ് പോലും നല്‍കാതെ

National
  •  20 hours ago