അവസാന സര്‍വിസ് കലക്ഷന്‍ ജീവകാരുണ്യത്തിനായി നല്‍കി ബസ് ഉടമ മാതൃകയായി
ഫറോക്ക്: അവസാന സര്‍വിസ് കലക്ഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു മാറ്റിവച്ചു ബസ് ഉടമയും ജീവനക്കാരും മാതൃകയായി. 15 വര്‍ഷമായി കടലുണ്ടി - കോഴിക്കോട് റൂട്ടിലോടുന്ന പെരുമുഖം കല്ലംപാറ സ്വദേശി സതീശന്റെ ഉടമസ്ഥതയിലുളള മലയില്‍ ബസാണ് കലക്ഷനും തൊഴിലാളികളുടെ വേദനവും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നല്‍കിയത്.
300 കിടപ്പിലായി രോഗികള്‍ക്ക് ചികിത്സ നല്‍കി വരുന്ന നവധാര പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിനു തുക നല്‍കിയിരിക്കുന്നത്. ബസിന്റെ അവസാന സര്‍വിസ് യാത്ര പഞ്ചായത്ത് പ്രസിഡന്റ് സി. അജയകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ പാലിയേറ്റീവ് പ്രസിഡന്റ് പി.ടി അലി അധ്യക്ഷനായി. ചീഫ് കോഡിനേറ്റര്‍ ഉദയന്‍ കാര്‍ക്കോളി, കെ. ദിനചന്ദ്രന്‍, നന്ദന്‍ കാക്കതിരുത്തി, യൂനുസ് കടലുണ്ടി, രാജേഷ് മാപ്പോലി, കെ. മുരളീധര ഗോപന്‍, ഭാസ്‌കരന്‍ നായര്‍, വെണ്‍മണി ഹരിദാസ് മുരളി മപ്പോലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."