കളത്തിന്‍കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന് സാധ്യത മങ്ങുന്നു; ആക്ഷന്‍ കൗണ്‍സില്‍ സമരത്തിന്
നിലമ്പൂര്‍: ഇറിഗേഷന്‍ വകുപ്പ് നിലമ്പൂര്‍ കളത്തിന്‍കടവില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന റഗുലേറ്റര്‍, റഗുലേറ്റര്‍ കം ബ്രിഡ്ജാക്കണമെന്ന ചാലിയാര്‍ പഞ്ചായത്തിന്റെ ആവശ്യം യാഥാര്‍ഥ്യമാക്കാന്‍ കടമ്പകളേറെ. ഇക്കാര്യത്തില്‍ പഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായി പ്രമേയം അവതരിപ്പിച്ചെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയിലെത്തിയിട്ടില്ല. ഇതിനിടെ റഗുലേറ്റര്‍ കം ബ്രിഡ്ജിന് വേണ്ടി ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കാനും മന്ത്രി തലത്തില്‍ ഇടപെടല്‍ നടത്താനും ആക്ഷന്‍ കൗണ്‍സില്‍ നീക്കം തുടങ്ങി.
അതേസമയം മൈലാടിയില്‍ പൊതുമരാമത്ത് പാലം നിലവിലുള്ളതിനാലും മൊടവണ്ണക്കടവില്‍ നടപ്പാലം വനംവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ തുടങ്ങാനുമിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് രണ്ടിനുമിടയിലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് വരാനുള്ള സാധ്യത കുറവാണ്. പൊതുജനവികാരം ഭയന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്യമായി രംഗത്ത് വരാനും സാധ്യത കുറവാണ്. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ചില നേതാക്കള്‍ വിട്ടുനിന്നിരുന്നു. മൊടവണ്ണയില്‍ തൂക്കുപാലം വരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ആവശ്യത്തെ ചില അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."