HOME
DETAILS

ഐ ഓ സി ബഹ്‌റൈൻ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

  
backup
November 01 2020 | 22:11 PM

%e0%b4%90-%e0%b4%93-%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b5%bb-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%b0%e0%b4%be%e0%b4%97%e0%b4%be%e0%b4%a8

മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രിമതി ഇന്ദിരഗാന്ധിയുടെ 36 മത് ചരമവാർഷികദിനം ആചരിച്ചു. ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ് ബഹ്രൈനിൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഐ ഓ സി പ്രസിഡന്റ് ശ്രി മുഹമ്മദ് മൻസൂറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ജെനെറൽ സെക്രട്ടറി ഖുർഷിദ് ആലം സ്വാഗതം ആശംസിച്ചു.
ഇന്ത്യയുടെ ഉരുക്ക് വനിതയായിരുന്ന ഇന്ദിര പ്രിയദർശനി രാജ്യത്തിനും ഇന്ത്യയിലെ ജനങ്ങൾക്കും വേണ്ടി ജീവിതം മാറ്റിവെച്ച വനിത ആയിരുന്നു എന്ന് അനുസ്മരണ പ്രഭാഷണത്തിൽ മുഹമ്മദ് മൻസൂർ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചിട്ടുള്ള ധീരവനിതയാണ് അവർ.കോൺഗ്രസിന്റെ ആശയങ്ങളിൽ വിശ്വസിക്കുവാനും,പിന്തുടരുവാനും ലക്ഷകണക്കിന് പ്രവർത്തകർക്ക് പ്രചോതനമാകുന്നതും ഇന്ദിരാജിയുടെ പ്രവർത്തനങ്ങളും അവരുടെ ത്യാഗപൂർണ്ണമായ ജീവിതവുമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഇന്ദിര ഗാന്ധിയുടെ ഛായാചിത്രത്തിൽ ഭാരവാഹികൾ പുഷ്പാർച്ചന നടത്തി.അനുസ്‌മരത്തിന്റെ ഭാഗമായി സെഹ്‌ലയിൽ സ്ഥിതി ചെയ്യുന്ന ലേബർ ക്യാമ്പിൽ ഭക്ഷണ കിറ്റുകൾ വിതരണം നടത്തി. ചടങ്ങുകൾക്ക് ഐ ഒ സി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി നേതൃത്വം നൽകി.അനുസ്മരണ യോഗത്തിൽ ശ്രി.ജാഫർ മൈതാനി(ഐ ഒ സി സെക്രട്ടറി),ശ്രി.സന്തോഷ് ഓസ്റ്റിൻ(ഐ ഒ സി സെക്രട്ടറി)ശ്രി.തൗഫീഖ് എ ഖാദർ,ശ്രിമതി ഷെമിലി പി ജോൺ എന്നിവരും സംസാരിച്ചു.

IYCC ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

IYCC ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണ സ്മരണാഞ്ജലി സംഘടിപ്പിച്ചു, ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ അനുസ്മരണ പ്രഭാഷണം, ഇന്ദിരാ ഗാന്ധി യുടെ അപൂർവ്വ ചിത്ര പ്രദർശനം,ക്വിസ് മത്സരം എന്നിവ ഉണ്ടായിരുന്നു, IYCC പ്രസിഡൻറ് അനസ് റഹിം അധ്യക്ഷനായിരുന്ന പരിപാടിയിൽ ലത്തീഫ് കോലിക്കൾ മുഖ്യാതിഥിയായിരുന്നു, IYCC രാഷ്ട്രീയ പഠന ക്ലാസ് കൺ വീനർ ഷഫീക്ക് കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി, രാജേഷ് പന്മന ക്വിസ് മത്സരത്തിന് നേതൃത്വം നൽകി, IYCC സെക്രട്ടറി എബിയോൺ അഗസ്റ്റിൻ സ്വാഗതവും ട്രഷർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago