പ്രീ പ്രൈമറി അധ്യാപികമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി: മന്ത്രി
തിരുവനന്തപുരം: പ്രീ പ്രൈമറി അധ്യാപികമാരുടെയും ആയമാരുടെയും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. പ്രതിഭാ ഹരിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എസ്.സി.ആര്‍.ടി ഡയറക്ടറാവും സമിതി തലവന്‍.
രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സീകരിക്കും. സംസ്ഥാനത്ത് സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന 52 പ്രീ പ്രൈമറി വിഭാഗവും സ്‌കൂള്‍ പി.ടി.എകളുടെ നിയന്ത്രണത്തിലുള്ള രണ്ടായിരത്തിലധികം പ്രീ പ്രൈമറി ക്ലാസുകളുമുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതിലെ അധ്യാപികമാരുടെ സേവനവേതന വ്യവസ്ഥകളില്‍ മാത്രമേ സര്‍ക്കാരിന് നിയന്ത്രണമുള്ളൂ.
പി.ടി.എകളുടെ നിയന്ത്രണത്തിലുള്ള പ്രീ പ്രൈമറി വിഭാഗത്തിലെ അധ്യാപകരുടെ ശമ്പളം നിശ്ചയിച്ച് നല്‍കുന്നത് പി.ടി.എകളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസവാനന്തര അവധിപോലും പ്രീ പ്രൈമറി അധ്യാപികമാര്‍ക്ക് നിഷേധിക്കുകയാണെന്ന് പ്രതിഭാ ഹരി പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാസം ഒന്നിന് ശമ്പളം ലഭിക്കുമ്പോള്‍ ഇവര്‍ക്ക് എപ്പോഴെങ്കിലുമാണ് ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."