HOME
DETAILS

ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശം; ശോഭാ സുരേന്ദ്രനെ തള്ളി കേന്ദ്ര നേതൃത്വം

  
backup
May 16 2017 | 00:05 AM

%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae

 

ന്യൂഡല്‍ഹി: ഗവര്‍ണര്‍ പി. സദാശിവത്തിനെതിരേ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തെ കേന്ദ്ര നേതൃത്വം തള്ളി. ഗവര്‍ണറുടെ നടപടികളെ ശരിവച്ച കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി, ഭരണഘടനാ സ്ഥാപനങ്ങളെ എല്ലാവരും ബഹുമാനിക്കണമെന്ന് വ്യക്തമാക്കി. ബി.ജെ.പി നേതാക്കളുടെ പരാതി മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കൈമാറിയത് ചട്ടം അനുസരിച്ചുള്ള നടപടിയാണ്. ഈ വിഷയത്തില്‍ ഗവര്‍ണര്‍ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ശോഭാ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പദവിയില്‍ നിന്നിറങ്ങിപ്പോകണമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. കേന്ദ്രമന്ത്രി പറഞ്ഞത് ഗവര്‍ണറുടെ നടപടിയെക്കുറിച്ചാണ്. എന്നാല്‍, താന്‍ പറഞ്ഞത് കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതക കേസുകളില്‍ ഗവര്‍ണര്‍ സ്വമേധയാ നടപടിയെടുക്കാത്തതിനെക്കുറിച്ചാണ്. താനും മന്ത്രിയും പറഞ്ഞത് രണ്ടു വിഷയങ്ങളാണ്. മാധ്യമങ്ങള്‍ ചോദ്യം ചോദിച്ച് മന്ത്രിയെക്കൊണ്ട് മറുപടി പറയിപ്പിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
കേന്ദ്രമന്ത്രി സ്വമേധയാ ഗവര്‍ണറുടെ നടപടിയെ ശരിവയ്ക്കുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ശോഭാ സുരേന്ദ്രന്‍ പൊടുന്നനെ വിഷയത്തില്‍ നിന്നുമാറി. നിയമസഭയില്‍ സൈനികരെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിലേക്ക് വിഷയം മാറ്റുകയായിരുന്നു. പട്ടാളക്കാര്‍ മാനഭംഗം നടത്തുന്നവരാണെന്ന രീതിയിലുള്ള പിണറായിയുടെ പരാമര്‍ശം സൈനികരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഈ പ്രസ്താവനയിലൂടെ പിണറായി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. പയ്യന്നൂരില്‍ ആര്‍.എസ്.എസ് നേതാവ് ബിജുവിനെ കൊലപ്പെടുത്തിയത് ഡി.ജി.പി സെന്‍കുമാറിനെ ഒതുക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഒത്താശയോടെ സി.പി.എം ആസൂത്രണം ചെയ്തതാണ്. സുപ്രിംകോടതി നിര്‍ദേശം അനുസരിച്ച് നിയമനം നല്‍കേണ്ടിവന്ന സെന്‍കുമാറിനെ ഒതുക്കാന്‍ സൈബര്‍ സെല്ലിന്റെയടക്കം സഹായത്തോടെ ആസൂത്രിതമായാണ് കൊല നടത്തിയതെന്നും അവര്‍ പറഞ്ഞു. തുടക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച ശോഭാ സുരേന്ദ്രന്‍ സംസാരത്തിനൊടുവില്‍ പിണറായിയെ പുകഴ്ത്തുകയും ചെയ്തു.
കണ്ണൂരിലെ കൊലപാതകത്തെ നിയമസഭയില്‍ അപലപിച്ചതുവഴി പിണറായി ഇടതുപക്ഷത്തിന്റെ ചൊട്ടയിലെ ശീലം ചുടല വരെ എന്ന രീതിക്കു മാറ്റംവരുത്തി. പിണറായിയുടെ ഈ നടപടിയെ അങ്ങേയറ്റം മാനിക്കുന്നതായും അവര്‍ പറഞ്ഞു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago