HOME
DETAILS

നാടിനൊപ്പം കൈകോര്‍ത്ത് കുട്ടനാട്: ശേഖരിച്ചത് 1.29 കോടി

  
backup
September 16 2018 | 07:09 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%95%e0%b5%88%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95

ആലപ്പുഴ: വെള്ളപ്പൊക്കത്തില്‍ ഏറ്റവും ദുരിതം പേറിയ കുട്ടനാട് മുഖ്യമന്ത്രിയുടെ ധനസമാഹരണ യജ്ഞത്തില്‍ നാടിനൊപ്പം കൈകോര്‍ത്തു. പ്രളയക്കെടുതിയിലുണ്ടായ ദുരിതക്കയത്തില്‍ നിന്നാണ് പലരും മുഖ്യമന്ത്രിയുടെ ധനസമാഹരണ പരിപാടിയില്‍ പങ്കാളികളാവാനെത്തി നവകേരള സൃഷ്ടിയുടെ ഭാഗമായത്. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ തോമസ് ചാണ്ടി എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പൊതുമരാമത്തുമന്ത്രി ജി. സുധാകരനും ഭക്ഷ്യമന്ത്രി പി. തിലോത്തമനും ചേര്‍ന്ന് സുമനസുകളില്‍നിന്ന് സംഭാവനകള്‍ ഏറ്റുവാങ്ങി. കുട്ടനാട് എം.എല്‍.എ തന്നെ ഒരുകോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് വാഗ്ദാനം ചെയ്താണ് യജ്ഞത്തിന് തുടക്കമായത്.
പ്രതിസന്ധികളെ അതിജീവിക്കുന്ന സ്വഭാവം കുട്ടനാട്ടുകാര്‍ക്ക് ജന്മസിദ്ധമാണെന്നും അതിനിടയില്‍ നിന്നുപോലും ലഭിച്ച സംഭാവനകള്‍ വലിയ വിലമതിപ്പോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും യോഗത്തില്‍ സംസാരിച്ച മന്ത്രി സുധാകരന്‍ പറഞ്ഞു. കുട്ടനാട്ടിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. അമ്പലപ്പുഴ, ചേര്‍ത്തല, ചങ്ങനാശേരിയിലെ ആളുകള്‍ കുട്ടനാട്ടുകാരെ സംരക്ഷിക്കുന്നതില്‍ എടുത്ത താല്‍പ്പര്യം അംഗീകരിക്കേണ്ടതാണ്. പുനര്‍നിര്‍മാണത്തില്‍ കുട്ടനാടിനാണ് ഏറ്റവും കൂടുതല്‍ സഹായം ലഭിക്കുക.
റോഡ് തകര്‍ന്ന ഇനത്തില്‍ ഇവിടെ 600 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. എ.സി റോഡിന് ഒന്‍പത് കോടിയുടെ ടെന്‍ഡര്‍ തുറന്നിട്ടുണ്ട്. പുനര്‍നിര്‍മാണം കുറച്ചുകൂടി ശാസ്ത്രീയമായി പഠിച്ചതിനുശേഷമേ ഉണ്ടാവൂ. നെല്‍ക്കൃഷി നഷ്ടം, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടം എന്നിവയ്‌ക്കെല്ലാം നഷ്ടപരിഹാരം നല്‍കും. കേന്ദ്ര മാനദണ്ഡപ്രകാരമല്ല, അതിലുമധികം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പറഞ്ഞ രീതിയിലുള്ള പുതിയ പദ്ധതികള്‍ കുട്ടനാട്ടില്‍ ആവിഷ്‌കരിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.
തോടുകളും കനാലുകളും ഇനി നികത്തരുത്. ആഴംകൂട്ടി ശുദ്ധീകരിച്ച് സംരക്ഷിക്കണം. കുട്ടനാടിന്റെ കാര്‍ഷിക പ്രശ്‌നം പരിഹരിക്കുന്നതിന് പോരായ്മകള്‍ പരിഹരിച്ച് സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശപ്രകാരമുള്ള രണ്ടാം പാക്കേജ് തയാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തിന് എല്ലാ മണ്ഡലങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ 1,300 കോടി രൂപയിലധികം തുക ലഭിച്ചത് ജനമനസിലെ സ്വീകാര്യതയാണ് കാണിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ് രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago