HOME
DETAILS

റോഡില്‍ നിന്നും വീട്ടിലേക്ക് കയറാന്‍ വഴിയില്ലാതെ കുടുംബങ്ങള്‍

  
backup
September 16, 2018 | 7:29 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%87

അടിമാലി: പൊതുമരാമത്ത് റോഡില്‍ നിന്നും വീട്ടിലേക്ക് കയറാന്‍ വഴിയില്ലാതെ ഏതാനും കുടുംബങ്ങള്‍. അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട പഴമ്പള്ളിച്ചാല്‍ മേഖലയിലാണ് റോഡില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന മണ്‍തിട്ട അരഡസനോളം കുടുംബങ്ങളുടെ യാത്ര മുടക്കുന്നത്.
റോഡില്‍ നിന്നും നാല് മീറ്ററോളം ഉയര്‍ന്നു നില്‍ക്കുന്ന മണ്‍തിട്ട മറികടന്ന് വേണം ഈ കുടുംബങ്ങള്‍ക്ക് വീടുകളില്‍ കയറാന്‍. മണ്‍തിട്ടയേയും റോഡിനേയും തമ്മില്‍ ബന്ധിപ്പിക്കാന്‍ തടികൊണ്ടൊള്ളൊരു താല്‍ക്കാലിക നടപ്പാലം ഒരുക്കിയിട്ടുണ്ടെങ്കിലും തങ്ങളുടെ യാത്രാക്ലേശത്തിന് അത് ശാശ്വത പരിഹാരമല്ലെന്നാണ് പരാതി.
പാലത്തിന് ബലക്ഷയം സംഭവിക്കുന്നതോടെ വര്‍ഷാവര്‍ഷം കുടുംബങ്ങള്‍ പുതിയപാലം കെട്ടണം.പരിഹാരമായി പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉറപ്പുള്ളൊരു നാടപ്പാത നിര്‍മ്മിച്ച് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. വീതി വര്‍ധിപ്പിച്ച് ടാറിംഗ് നടത്തിയതോടെയായിരുന്നു റോഡരികിലെ മണ്‍തിട്ടക്ക് ഉയരം വര്‍ധിച്ചത്. പാറക്കെട്ടായതിനാല്‍ പ്രദേശത്ത് മണ്ണ് വെട്ടി നടപ്പാതയുണ്ടാക്കുക അസാധ്യം. സ്വന്തമായി പണംമുടക്കി പൊതുവഴി നിര്‍മ്മിക്കാനുള്ള സാമ്പത്തിക ശേഷി ഈ കുടുംബങ്ങള്‍ക്കില്ല. കുട്ടികളും പ്രായമായവരും അടക്കം ഉണങ്ങി ദ്രവിച്ച പാലത്തിലൂടെ ആയാസപ്പെട്ടാണ് നടക്കുന്നത്.
നിരവധി തവണ പഞ്ചായത്തില്‍ തങ്ങളുടെ ആവശ്യം അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും കുടുംബങ്ങള്‍ പരാതിപ്പെടുന്നു സമീപത്തായി ഒരു വൃക്തിക്ക് വേണ്ടി മാത്രം നാല് ലക്ഷത്തോളം രൂപ മുടക്കി പഞ്ചായത്ത് നടപ്പാത നിര്‍മ്മിച്ച് നല്‍കിയതിനേയും ഈ കുടുംബങ്ങള്‍ ചോദ്യം ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  a day ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  a day ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  a day ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  a day ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  a day ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  a day ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  a day ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  a day ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  a day ago