കോഴിക്കോട് ഒരുകോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി
കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട ഇന്നോവ കാറില്‍ നിന്ന് 1.02 കോടി രൂപയുടെ അസാധു നോട്ട് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന വടക്കാഞ്ചേരി കരുവാത്തറ സ്വദേശി സിറാജുദ്ദീ(39)നെ റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപെട്ടു.
500, 1000 രൂപ നോട്ടുകളാണ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് 7.30ഓടെയാണ് കോഴിക്കോട് റവന്യൂ ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശബരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. തുടര്‍ന്ന് കെ.എല്‍ 08 എ.ആര് 9797 നമ്പറിലുള്ള ഇന്നോവ കാറില്‍ നിന്ന് പണം പിടികൂടുകയായിരുന്നു. വിദേശ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30നകം അസാധു നോട്ട് 25,000 രൂപ വീതം മാറിയെടുക്കാം.
ഈ പഴുത് ഉപയോഗിച്ച് പഴയ നോട്ട് മാറാനുള്ള ശ്രമമാണ് നടന്നതെന്നു സംശയിക്കുന്നതായി ഡി.ആര്.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡി.ആര്.ആ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശിവപ്രസാദ്, സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍ പി. ഹരിപ്രസാദ്, വി.എന്‍ അശോകന്, കെ. സലില്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."