HOME
DETAILS
MAL
കക്കാടംപൊയിലിലെ തടയണ പൊളിക്കാന്‍ എത്രസമയം വേണമെന്ന് അറിയിക്കാന്‍ നിര്‍ദേശം
backup
June 11 2019 | 21:06 PM
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ കക്കാടം പൊയിലിലുള്ള ഭൂമിയിലെ തടയണ പൊളിച്ചു നീക്കാന്‍ എത്ര സമയം വേണമെന്ന് അറിയിക്കാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫ് ഉത്തരവ് പൂര്‍ണമായും നടപ്പാക്ക ുന്നില്ലെന്ന് ജിയോളജിസ്റ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോഴാണ് എത്ര സമയം ആവശ്യമാണെന്ന് കോടതി ആരാഞ്ഞത്. ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ.ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."