പി.കെ ശശിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി ആര്‍ജ്ജവം കാണിക്കണം: യൂത്ത്‌ലീഗ്
ചെര്‍പ്പുളശ്ശേരി: മുഖ്യമന്ത്രിയുടെ വാക്കുകളിലെ സ്ത്രീ സുരക്ഷാ നിലപാടില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടിയിലെ യുവജനപ്രസ്ഥാനപ്രവര്‍ത്തകയെ അപമാനിച്ച പി.കെ ശശി എം.എല്‍.എ യോട് രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി ആര്‍ജ്ജവം കാണിക്കണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് പ്രസ്താവിച്ചു.ഷൊര്‍ണൂര്‍ എം. എല്‍. എ. പി.കെ ശശി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ചെര്‍പ്പുളശ്ശേരിയില്‍ നടത്തിയ എം.എല്‍.എ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പി.കെ ശശി പീഢിപ്പിച്ചെന്നു പറയുന്നത് സ്വന്തം പാര്‍ട്ടിയുടെ യുവജന നേതാവാണ്. ഇതിനെ രാഷ്ട്രീയ ആരോപണമായി തള്ളിക്കളയാന്‍ കഴിയില്ല. ലളിത കുമാരി കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രകാരം ശശിക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലിസ് തയ്യാറാവണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ജനകീയ സമരമുഖങ്ങളില്‍ പഴയ കാല മാര്‍ക്‌സിസ്റ്റു നേതാക്കള്‍ കമ്മ്യൂണിസ്റ്റ് കരുത്താണ് പ്രകടിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പി.കെ ശശിയുടെ 'കമ്മ്യൂണിസ്റ്റ് ആരോഗ്യം' കൊണ്ട് വനിതാ സഖാക്കള്‍ക്ക് പാര്‍ട്ടി ഓഫീസില്‍ കയറാന്‍ പറ്റാത്ത അസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സഹപ്രവര്‍ത്തക പീഢിപ്പിക്കപ്പെട്ടിട്ടും പരാതി കിട്ടാത്തതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നു പറയുന്ന ഡി.വൈ.എഫ്.ഐ , ഇനി രേഖാ മൂലം സംഘടനക്ക് പരാതി ലഭിക്കാതെ ഒരു പൊതു വിഷയത്തിലും അഭിപ്രായപ്പെടാനും സമരം ചെയ്യാനും തയ്യാറല്ലന്ന് കേരളത്തിലെ യുവ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ മുന്നോട്ടു വരണമെന്നും, ഇക്കഴിഞ്ഞപ്രളയാനന്തര ഒഴുക്കില്‍ ഒലിച്ചുപോയ സംഘടനയായി ഡി.വൈ.എഫ്.ഐ.മാറിയെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ നിയമമന്ത്രി ഉള്‍പ്പെടുന്ന കമ്മറ്റി ആരോപണത്തെ കുറിച്ച് അന്വേഷിച്ചിട്ടും നടപടിയെടുക്കാന്‍ വൈകുന്നതില്‍ പൊലീസ് അലംഭാവം കാണിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് ഗവ: ആശുപത്രിക്കു സമീപം പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സി.എ സാജിത് അധ്യക്ഷനായി. ജന.സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായ മംഗലം, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി അന്‍വര്‍ സാദത്ത്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മാരായ റഷീദ് ആലായന്‍, കെ.കെ.എ അസീസ്, അഡ്വ. മുഹമ്മദലി മാറ്റാംതടം, മണ്ഡലം ലീഗ് പ്രസിഡന്റ് എം.വീരാന്‍ ഹാജി, അബ്ദു റഹിമാന്‍ ചളവറ, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ബി.എസ് മുസ്തഫ തങ്ങള്‍, മുജീബ് മല്ലിയില്‍, വി.പി ഫാറൂഖ് മാസ്റ്റര്‍, സക്കരിയ കൊടുമുണ്ട, കെ.പി.എം സലീം, മാടാല മുഹമ്മദലി, ഉനൈസ് മാരായമംഗലം, വി.പി നിഷാദ്, റിയാസ് നാലകത്ത്, ഷമീര്‍ പഴേരി, ഷറഫു പിലാക്കല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."