HOME
DETAILS

'വാഗ്ദാനം ചെയ്തു വഞ്ചിച്ചു'- കെ സുരേന്ദ്രനെതിരെ പി.കെ വേലായുധനും; ബി.ജെ.പിയില്‍ ഭിന്നത പൊട്ടിത്തെറിയിലേക്ക്

  
backup
November 02 2020 | 08:11 AM

kerala-pk-velayudhan-against-k-surendran-news-2020

തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പിന്നാലെ പി.എം.വേലായുധനും പാര്‍ട്ടി അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തി. തനിക്ക് പാര്‍ട്ടി പദവി വാഗ്ദാനം ചെയ്ത് പറ്റിച്ചുവെന്നതുള്‍പെടെ ആരോപണങ്ങളുയര്‍ത്തിയ
പി.എം.വേലായുധന്‍ കരഞ്ഞുകൊണ്ടായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്.

സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി നടന്ന വോട്ടിങ്ങില്‍ സുരേന്ദന് വേണ്ടി വോട്ട് ചെയ്ത ആളാണ് താനെന്നും എന്നാല്‍ നിരവധി തവണ സുരേന്ദ്രനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സുരേന്ദ്രന്‍ തയ്യാറായില്ലെന്നും പി.കെ വേലായുധന്‍ പറഞ്ഞു.

'മക്കള്‍ വളര്‍ന്ന് അവര്‍ ശേഷിയിലേക്ക് വരുമ്പോള്‍ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തിലേക്ക് കൊണ്ടിട്ട പോലയാണ് ഇത്. എന്നെപ്പോലെ ഒട്ടേറെ പേര്‍ ഇതുപോലെ വീടുകളില്‍ ഇരിക്കുകയാണ്. ഈ വിഷമം പറയാനാണ് സംസ്ഥാന അധ്യക്ഷനെ വിളിച്ചത്. ഈ നിമിഷം വരെ അദ്ദേഹം എന്നെ വിളിച്ചിട്ടില്ല. എന്റെ മണ്ഡലമായ പെരുമ്പാവൂരില്‍ ഒന്നോ രണ്ടോ തവണ അദ്ദേഹം വന്നുപോയിട്ടും എന്നെ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് പരാതി പറയാനുള്ള ഏക സ്ഥാനം സുരേന്ദ്രനാണ്. അത് കേള്‍ക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ട്. അടിയന്തരാവസ്ഥയുടെ സമയത്ത് സമരം ചെയ്ത് തല്ലുകൊണ്ട് ജയിലില്‍ കിടന്നു. രണ്ട് ജയിലിലാണ് കിടന്നത്. ഒരു ആശയത്തില്‍ ഉറച്ചുനിന്നതാണ്. പക്ഷേ ഇന്ന് വളരെ വേദനയുണ്ട്' - വേലായുധന്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രന്റെ പരസ്യമായ വിമര്‍ശനത്തിന് പിന്നാലെയാണ് മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഒരു മുതിര്‍ന്ന നേതാവ് കൂടി സംസ്ഥാന അധ്യക്ഷനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തുന്നത്.

ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഭിന്നതയാണ് ഇപ്പോള്‍ ബിജെപിയില്‍ ഉണ്ടായിരിക്കുന്നത്. കെ.സുരേന്ദ്രന്‍ അധ്യക്ഷനായത് മുതലുള്ള പ്രശ്നങ്ങളാണ് ഇപ്പോള്‍ പരസ്യ പ്രതികരണത്തിലേക്കെത്തിയിരിക്കുകയാണ്. തങ്ങളുടെ പരാതി ദേശീയ നേതൃത്വത്തില്‍ മുന്നിലെത്തുന്നത് വി.മുരളീധരന്‍ തടയുന്നുണ്ടെന്ന വിമര്‍ശനവും ശോഭാ സുരേന്ദ്രനടക്കമുള്ളവര്‍ക്കുണ്ട്.

ബി.ജെ.പി അണികളില്‍ നിര്‍ണായക സ്വാധീനം ഉള്ള നേതാക്കളില്‍ ഒരാളാണ് ശോഭാ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പിനിടെ ശോഭ പാര്‍ട്ടി വിട്ടാലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി സഹകരിക്കാതിരുന്നാലും അത് ബി.ജെ.പിക്കും ആര്‍.എസ്.എസിനും വലിയ ക്ഷീണം ഉണ്ടാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago