HOME
DETAILS
MAL
70 ദശലക്ഷം പഴക്കമുള്ള ദിനോസര്‍ മുട്ടയുടെ ഫോസിലുകള്‍ കണ്ടെത്തി
backup
May 16 2017 | 06:05 AM
ന്യൂഡല്‍ഹി: 70 ദശലക്ഷം പഴക്കമുള്ള അഞ്ച് ദിനോസര്‍ മുട്ടയുടെ ഫോസിലുകള്‍ ചൈനയില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇത് രണ്ടാമത്തെ തവണയാണ് ചൈനയില്‍ നിന്നും ദിനോസര്‍ മുട്ടയുടെ ഫോസിലുകള്‍ കണ്ടെടുക്കുന്നത്.
വൃത്താകൃതിയില്‍ കണ്ടെത്തിയ ഫോസിലുകള്‍ ക്രസ്റ്റേഷ്യസ് കാലയളവില്‍ ജീവിച്ചിരുന്ന സസ്യാഹാരികളായ ദിനോസറിന്റേതാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ചൈനയുടെ ദക്ഷിണഭാഗത്ത് സ്ഥിതിചെയ്യുന്ന ഫോഷനില്‍ നിന്നാണ് ഫോസിലുകള്‍ കണ്ടെത്തിയിരിക്കുന്നത്.
ഉപരിതലത്തില്‍ നിന്നും എട്ട് മീറ്റര്‍ ആഴത്തിലാണ് ഇവ കിടന്നിരുന്നത്. ക്രസ്റ്റേഷ്യസ് കാലയളവിനെക്കുറിച്ചുള്ള മെച്ചപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ ഇത് സഹായകമാണെന്നും കൂടുതല്‍ പഠനത്തിനായി ഫോസിലുകള്‍ ലോക്കല്‍ മ്യൂസിയത്തിലേക്ക് മാറ്റിയതായും ഗവേഷകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."