HOME
DETAILS

ജില്ലാ പഞ്ചായത്ത് യോഗം: നെടുവത്തൂര്‍ ഇലഞ്ഞിക്കോട് പാലം നിര്‍മാണ കരാറുകാരനെതിരെ രൂക്ഷ വിമര്‍ശനം

  
backup
July 26 2016 | 00:07 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%a8


കൊല്ലം: നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഇലഞ്ഞിക്കോട് പാലം നിര്‍മാണം അട്ടിമറിക്കുന്ന  കരാറുകാരനെതിരെ ജില്ലാപഞ്ചായത്ത് യോഗത്തില്‍ രൂക്ഷവിമര്‍ശനം.
നിര്‍മാണപ്രവൃത്തിയില്‍ തടസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍  ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് കരാറുകാരന്‍ പൊതുമരാമത്ത് സ്ഥിരംസമിതിയില്‍ നല്‍കിയ കത്തിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് അംഗങ്ങള്‍ കരാറുകാരനെതിരേ വിമര്‍ശനമുന്നയിച്ചത്.
നെടുവത്തൂര്‍ ഡിവിഷന്‍ അംഗം അഡ്വ. എസ് പുഷ്പാനന്ദനാണ് പ്രശ്‌നം യോഗത്തിന്റെ ശ്രദ്ധയില്‍പെടുത്തിയത്.  മരങ്ങള്‍ മുറിച്ചുമാറ്റിയില്ല, പൈപ്പ് നീക്കം ചെയ്തില്ല, വൈദ്യുതി പോസ്റ്റ് മാറ്റിയില്ല എന്നിങ്ങനെയുള്ള നിസാര കാരണങ്ങള്‍ കാട്ടി പാലം നിര്‍മാണം കരാറുകാരന്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയാണെന്ന് അംഗം പറഞ്ഞു.
നിരതദ്രവ്യമായി കരാറുകാരന്‍ 12 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് പ്രവൃത്തി മുടങ്ങിയാല്‍ കരാറുകാരന് തുക തിരികെ ലഭിക്കും. ഇതിനായുള്ള കള്ളക്കളിയാണ് നടക്കുന്നതെന്ന് അംഗങ്ങള്‍ ആരോപിച്ചു.
ഇതേക്കുറിച്ച് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കിയ വിശദീകരണവും തൃപ്തികരമായിരുന്നില്ല. അവിടെയുള്ള വൈദ്യുതി ലൈന്‍ മാറ്റിയിട്ടില്ലെന്നായിരുന്നു എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ വിശദീകരണം. ഇതിനെതിരേ  വൈസ് പ്രസിഡന്റ് എം ശിവശങ്കരപിള്ള, സി.പി.ഐയിലെ അഡ്വ. എസ് വേണുഗോപാല്‍, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വി .ജയപ്രകാശ്, സി.പി.എം അംഗം കെ രാജശേഖരന്‍ എന്നിവര്‍ ശക്തമായി രംഗത്തെത്തി. ഇല്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പാലം നിര്‍മ്മാണത്തെ അട്ടിമറിക്കാനാണ് ശ്രമമെന്ന് അഡ്വ. വേണുഗോപാല്‍ പറഞ്ഞു.
പാലം നിര്‍മാണം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ടീച്ചര്‍ വ്യക്തമാക്കി. കരാറുകാരനെ  നേട്ടം കൊയ്യാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ല. തുടര്‍ന്നുള്ള പ്രവൃത്തികളില്‍ നിന്ന് വിവാദ കരാറുകാരനെ ഒഴിവാക്കണമെന്നും പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago