HOME
DETAILS
MAL
മലപ്പുറത്ത് ഒരു താലൂക്ക് കൂടി അനുവദിക്കണം: ആബിദ് ഹുസൈന്‍
backup
June 12 2019 | 18:06 PM
തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ ഒരു താലൂക്ക് കൂടി അനുവദിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. വളാഞ്ചേരിയിലോ കോട്ടക്കലിലോ പുതിയ താലൂക്ക് വരണം. ജനസംഖ്യാനുപാതികമായി മലപ്പുറത്തിന് റവന്യൂ വകുപ്പ് സ്ഥാപനങ്ങളില്ല. സംസ്ഥാന തലത്തില്‍ 3,34,06061 പേര്‍ക്ക് 1,674 വില്ലേജ് ഓഫിസുകളുണ്ട്. അതായത് 19,955 പേര്‍ക്ക് ഒരു വില്ലേജ് ഓഫിസ്.
മലപ്പുറത്താകട്ടെ 41,12,920 പേര്‍ക്ക് ആകെയുള്ളത് 1,44 വില്ലേജ് ഓഫിസുകള്‍ മാത്രം. ഇവിടെ 28,561 പേരാണ് ഒരു വില്ലേജ് ഓഫിസ് ഉപയോഗിക്കുന്നത്. സംസ്ഥാന ശരാശരി പ്രകാരം 62 വില്ലേജ് ഓഫിസുകള്‍ കൂടി മലപ്പുറത്തിന് അനുവദിക്കേണ്ടതുണ്ട്. സംസ്ഥാന ശരാശരി പ്രകാരം മലപ്പുറത്തിന് ഏഴ് താലൂക്കുകളുടെയും ജനസംഖ്യാനുപാത പ്രകാരം മൂന്ന് താലൂക്കുകളുടെയും കുറവുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."