HOME
DETAILS

ആറ്റാശ്ശേരി മുഹമ്മദാജി: ഉടലാകെ ജ്വരം പരത്തിയ മാപ്പിളകലയുടെ ഉടമ

  
backup
September 17, 2018 | 2:26 AM

%e0%b4%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%be%e0%b4%9c%e0%b4%bf

കിഴിശ്ശേരി: മാപ്പിളപ്പാട്ടുകളും പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന മുസ്‌ലിം ലീഗ് ഗാനങ്ങളുമായി ഇനി എവിടെയും ആറ്റാശ്ശേരി മുഹമ്മദ് ഹാജിയെ കാണില്ല. തവനൂര്‍ ഒന്നാംമൈല്‍ ആറ്റാശ്ശേരി മുഹമ്മദാജിയുടെ വിയോഗത്തിലൂടെ കലാ പ്രേമികള്‍ക്കു നഷ്ടമായത് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി ഡല്‍ഹിയിലെത്തിയ കോല്‍ക്കളി സംഘത്തിലെ പ്രധാനിയേയും കല്യാണപാട്ടിലെയും ലീഗ് വേദികളിലെയും അതികായകനെയുമാണ്.
ചെറു പ്രായത്തില്‍ തന്നെ മുസ്‌ലിം ലീഗിന്റെ ആശയ പ്രചാരണത്തിനു പാട്ടു പാടാന്‍ മുഹമ്മദാജി തീരുമാനിക്കുകയായിരുന്നു. കിഴിശ്ശേരിയിലെ എം.സി ബാപ്പുട്ടിയുടെ നേതൃത്വത്തില്‍ വോയ്‌സ് ഓഫ് ഏറനാട് മ്യൂസിക് ക്ലബ് എന്ന പേരില്‍ കിഴിശേരിയില്‍ പ്രത്യേക കലാ സംഘത്തിനു രൂപം നല്‍കി.
കല്യാണപ്പാട്ട് നിര്‍ബന്ധമായിരുന്ന കാലത്ത് വട്ടപ്പാട്ട് ഹരമാക്കിയ സംഘം വിവിധ സ്റ്റേജുകളില്‍ നിറഞ്ഞു നിന്നപ്പോള്‍ ഗായകനായി മുഹമ്മദ് ഹാജിയുമുണ്ടായിരുന്നു. മുഹമ്മദാജിക്കൊപ്പം വി.കെ അബൂബക്കര്‍, കെ.കുഞ്ഞാലന്‍, കരിപ്പൂര്‍ മൊയ്തീന്‍ കുട്ടി, അഹമ്മദ് കുട്ടി ഹാജി കുഴിമണ്ണ, ആറ്റാശ്ശേരി അഹമ്മദ് കുട്ടി ഹാജി, എം.സി ബാപ്പുട്ടി, കെ.സി.എ റഹ്മാന്‍, ആറ്റാശ്ശേരി ആയിശ, ദേവര്‍തൊടി ബിച്ചാന്‍, അരിമ്പ്ര മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കല്യാണ വീടുകളില്‍ 'വോയ്‌സ് ഓഫ് ഏറനാടിന്റെ 'വട്ടപ്പാട്ട് സംഘം' പാടിയിരുന്നത്.
കള്ളിത്തുണിയും നീളമുള്ള നീലക്കുപ്പായവും തലയില്‍ വട്ടക്കെട്ടും കെട്ടി മുസ്‌ലിം ലീഗ് സമ്മേളന വേദികളിലും കൊണ്ടോട്ടി നേര്‍ച്ചയുടെ സംഘത്തിലും കോല്‍ക്കളി കളിച്ചും മറ്റുള്ളവരെ പഠിപ്പിച്ചും ആറ്റാശ്ശേരി മുഹമ്മദാജി നിറഞ്ഞുനിന്നതോടെ വിവിധ സംഘങ്ങളുടെ പരിശീലക സ്ഥാനവും തേടിയെത്തി. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക ക്ഷണപ്രകാരം ഡല്‍ഹിയിലേക്കും കോല്‍ക്കളി സംഘവുമായി വണ്ടികയറിയത്. ടി.പി കുട്ടി ഹസ്സന്‍, ടി.പി ഏനിക്കുട്ടി, കുറ്റിക്കാട്ടില്‍ ഹൈദറു, ദേവര്‍തൊടി ബിച്ചാന്‍ ഒന്നാംമൈല്‍, പാലക്കാട്ടുകുഴിയന്‍ മുഹമ്മദ് കുട്ടി എന്നിവരായിരുന്നു ഡല്‍ഹി സംഘത്തില്‍ ഉണ്ടായിരുന്നത്.
മുസ്‌ലിം യൂത്ത് ലീഗിന്റെ ഭാഷാ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. മുസ്‌ലിം ലീഗ് സമ്മേളനം ഉണ്ടെന്നറിഞ്ഞാല്‍ ജീപ്പില്‍ തൂങ്ങി പിടിച്ച് അവിടെയെത്തും. അവസരം കിട്ടിയാല്‍ സ്റ്റേജില്‍ കയറി പാട്ടുകള്‍ പാടും. തവനൂര്‍, കിഴിശ്ശേരി പ്രദേശത്തുള്ളവരുടെ മയ്യിത്ത് മറവ് ചെയ്യാന്‍ പള്ളിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പ്രത്യേക ഈണത്തില്‍ തഹ് ലീല്‍ ചൊല്ലിനല്‍കിയിരുന്നത് മുഹമ്മദാജിയായിരുന്നു. വാര്‍ധക്യ സഹജമായ രോഗം ബാധിച്ച് വിശ്രമജീവിതം ആരംഭിക്കുന്നത് വരെയും ഈ ചുമതല അദ്ദേഹം സ്വയം ഏറ്റെടുത്തു. 2012 ല്‍ കൊണ്ടോട്ടി വൈദ്യര്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ മുഹമ്മദാജിയെ ആദരിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  7 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  7 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  7 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  7 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  7 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  7 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  7 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  7 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  8 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  8 days ago