HOME
DETAILS

കാലാവസ്ഥാ മുന്നറിയിപ്പുകളെ പേടിക്കണോ?

  
backup
June 12, 2019 | 6:49 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81


കാലവര്‍ഷം സജീവമാവുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ തുടര്‍ന്നാണ് സാധാരണക്കാര്‍ കാലാവസ്ഥയെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും തുടങ്ങിയത്. മാധ്യമങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ കൂടുതലായി കാലാവസ്ഥാ അലര്‍ട്ടുകളെക്കുറിച്ച് പറയാന്‍ തുടങ്ങി. അലര്‍ട്ടെന്നു കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ആശങ്കയാണ്. എന്നാല്‍ ആശങ്കയോ പേടിയോ അല്ല, ജാഗ്രത മാത്രമാണ് കാലാവസ്ഥാ അലര്‍ട്ടുകളെക്കൊണ്ട് അര്‍ഥമാക്കുന്നത്.


കഴിഞ്ഞ വര്‍ഷത്തെ പേമാരിയുടെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ മലയാളികള്‍ അറിഞ്ഞിരിക്കേണ്ട കാലാവസ്ഥാ മുന്നറിയിപ്പുകളെ കുറിച്ചാണ് ഈ കുറിപ്പ്. കേന്ദ്രകാലാവസ്ഥാ വകുപ്പ് (IMD), മറ്റ് അന്താരാഷ്ട്ര ഏജന്‍സികള്‍ എന്നിവയുടെ മാനദണ്ഡപ്രകാരം മഴയുടെ ശക്തിയും വ്യാപ്തിയും മനസിലാക്കാന്‍ ഉപയോഗിക്കുന്ന ചില പദങ്ങളും കളര്‍കോഡുകളെയും പരിചയപ്പെടാം.

മഴയുടെ വ്യാപ്തി
ഒറ്റപ്പെട്ട മഴ (ISOL-): കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വെതര്‍‌സ്റ്റേഷനുകളില്‍ 25 ശതമാനം പ്രദേശത്തും മഴലഭിച്ചാല്‍ ഒറ്റപ്പെട്ട മഴ എന്നാണ് പറയുക. എല്ലാ സ്ഥലങ്ങളിലും മഴയുണ്ടാകില്ലെന്ന് അര്‍ഥം.
ചിലസ്ഥലങ്ങളില്‍ (SCTa few places): 26 മുതല്‍ 50 ശതമാനം സ്ഥലങ്ങളിലെ മഴ സാധ്യതയെയാണ് ഈ ഗണത്തില്‍പെടുത്തുന്നത്. സാധാരണ ചാറ്റല്‍മഴയാണ് ഇങ്ങനെ പെയ്യുന്നത്.


പല സ്ഥലങ്ങളിലും (FWS Many places): 51 മുതല്‍ 75 ശതമാനം പ്രദേശത്തും മഴ ലഭിച്ചാല്‍ പല സ്ഥലങ്ങളിലും എന്ന് പറയും. മിക്ക സ്ഥലങ്ങളിലും മഴയുണ്ടാകും.
മിക്കസ്ഥലങ്ങളിലും (WS widespread): മിക്ക സ്ഥലങ്ങളിലും അഥവാ വ്യാപക മഴയെയാണ് ഇതു സൂചിപ്പിക്കുന്നത്. 76 മുതല്‍ 100 ശതമാനം വെതര്‍ സ്റ്റേഷനുകളിലും മഴ രേഖപ്പെടുത്തും.

മഴയുടെ ശക്തി
(24 മണിക്കൂറില്‍)
വളരെ ശക്തികുറഞ്ഞ മഴ (Very Light Rain-): 01. മുതല്‍ 2.4 മില്ലി മീറ്റര്‍ വരെ ശക്തിയുള്ള മഴ.
ശക്തികുറഞ്ഞ മഴ (Light Rain): 2.5 മുതല്‍ 15.5 മില്ലി മീറ്റര്‍ മഴ. സാധാരണ ഈ രണ്ടു മഴയും ഗ്രീന്‍ അലര്‍ട്ട് പരിധിയില്‍ വരും.
ഇടത്തരം മഴ (Moderate Rain): 15.5 മുതല്‍ 64.4 മില്ലി മീറ്റര്‍ വരെ മഴ. സാമാന്യം ഭേദപ്പെട്ടമഴയാകും ഇത്. ഇതും ഗ്രീന്‍ അലര്‍ട്ട് പരിധിയിലാണ് വരിക. പ്രത്യേകിച്ച് കരുതല്‍ നടപടികള്‍ ആവശ്യമില്ല.


ശക്തമായ മഴ (Heavy Rain-): 64.5 മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ ശക്തിയുള്ള മഴ. ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമ്പോഴാണ് സാധാരണ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുക. പ്രത്യേകിച്ച് കരുതല്‍ നടപടികള്‍ ആവശ്യമില്ല, എന്നാല്‍ പുതിയ കാലാവസ്ഥാ സാഹചര്യം നിരീക്ഷിക്കുകയും വേണം.
അതിശക്തമായ മഴ (Very Heavy Rain): 115.6 മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ ശക്തിയുള്ള മഴ. സാധാരണ ഈ സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. അടിയന്തര സാഹചര്യം നേരിടാന്‍ തയാറായി ഇരിക്കുക എന്നര്‍ഥം. പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിരീക്ഷിക്കുക.
തീവ്രമഴ (Etxremely Heavy Rain): തീവ്രമഴയാണ് പ്രളയകാലത്തുണ്ടായത്. 204 മില്ലിമീറ്ററിനും മുകളില്‍ മഴ പെയ്യുക. 75 മുതല്‍ 100 സെ.മി വരെ മഴ പെയ്യുന്നതിനെ അതിതീവ്ര മഴ എന്നും വിളിക്കാറുണ്ട്. റെഡ് അലര്‍ട്ടാണ് ഈ സാഹചര്യത്തില്‍ ഉണ്ടാകുക. എത്രയും വേഗം രക്ഷാനടപടികള്‍ സ്വീകരിക്കുക എന്നര്‍ഥം.

അലര്‍ട്ടുകളും
കളര്‍കോഡുകളും
അടിയന്തര സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ക്കും വേണ്ടി ഐക്യരാഷ്ട്ര സഭക്ക് കീഴിലെ world meteorological organization (WMO)യുടെയും India Meteorological Department (IMD)യുടെയും മാനദണ്ഡ പ്രകാരം താഴെ പറയുന്ന കളര്‍കോഡുകള്‍ എന്തിനെ സൂചിപ്പിക്കുന്നു എന്നു നോക്കാം.


ഗ്രീന്‍ അലര്‍ട്ട്: ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ കാര്യമായ കാലാവസ്ഥാ പ്രശ്‌നങ്ങളില്ലെന്നും സാധാരണപോലെ പ്രവര്‍ത്തിക്കാം എന്നാണ് അര്‍ഥം.
യെല്ലോ അലര്‍ട്ട് (Be Aware, Updated-): ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ശക്തമായ മഴ, കാറ്റ് മഞ്ഞ് എന്നിവയുണ്ടാകുമ്പോഴാണ് സാധാരണ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കുക. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ എന്തെങ്കിലും രീതിയിലുള്ള പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതില്ല. എന്നാല്‍ അടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് (ബുള്ളറ്റിന്‍) എന്താണെന്ന് സസൂക്ഷ്മം നിരീക്ഷിക്കണം. സ്ഥിതി രൂക്ഷമാകുന്നുണ്ടോയെന്ന് അറിയാനാണിത്.
ഓറഞ്ച് അലര്‍ട്ട് ( Be alert): ഗുരുതരമായ കാലാവസ്ഥാ പ്രശ്‌നത്തെ സൂചിപ്പിക്കുന്നു. സുരക്ഷാ നടപടികള്‍ക്ക് ഒരുങ്ങുക എന്നാണ് ഈ അലര്‍ട്ടിന്റെ സാരം. അതിശക്തമായ മഴ, കാറ്റ്, ഉഷ്ണതരംഗം, വേനല്‍മഴ, ഇടിമിന്നല്‍ എന്നിവ രൂക്ഷമായാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാം. ഈ അലര്‍ട്ട് വന്നാല്‍ യാത്രകള്‍ മാറ്റിവയ്ക്കണം. ഉഷ്ണതരംഗമാണെങ്കില്‍ അതുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കണം. കാലാവസ്ഥാ ബുള്ളറ്റിനുകള്‍ നിരീക്ഷിക്കുകയും അധികൃതരുടെ മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക.


റെഡ് അലര്‍ട്ട് (Take action): ഏറ്റവും രൂക്ഷമായ കാലാവസ്ഥാ സ്ഥിതിയാണ് റെഡ് അലര്‍ട്ട് കൊണ്ട് അര്‍ഥമാക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍, സന്നദ്ധ രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കുകയും രക്ഷാകേന്ദ്രങ്ങളിലേക്ക് മാറുകയും ചെയ്യുക. ഒരു നിമിഷം പോലും പാഴാക്കുകയോ അമാന്തിച്ചു നില്‍ക്കുകയോ അരുത്. രക്ഷാസേനകള്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുക. എമര്‍ജന്‍സി കിറ്റുകള്‍ തയാറാക്കി സൂക്ഷിക്കുക, തീവ്രമഴ, അതിതീവ്രമഴ, പ്രളയം, അന്തരീക്ഷ മലിനീകരണം കൂടുക, ഉഷ്ണതരംഗം വളരെ കൂടുതല്‍, ചുഴലിക്കാറ്റ് എന്നിവയുണ്ടാകുമ്പോഴാണ് സാധാരണ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

National
  •  14 days ago
No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  14 days ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  14 days ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  14 days ago
No Image

കൊലപാതകക്കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  14 days ago
No Image

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

Kerala
  •  14 days ago
No Image

പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; രാജസ്ഥാനെതിരെ കളിക്കാനൊരുങ്ങി സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  14 days ago
No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  14 days ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  14 days ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  14 days ago