HOME
DETAILS
MAL
ഖത്തറില്‍ മടങ്ങിയെത്തിയ 53 പേര്‍ക്ക് കോവിഡ്: രോഗികളുടെ എണ്ണത്തില്‍ വര്‍ധന
backup
November 03 2020 | 17:11 PM
ദോഹ: ഖത്തറില്‍ ഇന്ന് 226 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 53 പേര് യാത്രക്കാരാണ്. 173 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 206 പേര് രോഗമുക്തരാവുകയും ചെയ്തതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2,709 ആയി വര്‍ധിച്ചുു.രാജ്യത്ത് ഇന്നും കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 232. ഖത്തറില്‍ ഇതുവരെ 1,30,202 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 334 പേര് വിവിധ ആശുപത്രികളില്‍ കഴിയുന്നു. ഇന്ന് ഒരാളെക്കൂടി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആകെ 38 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ളത്. 9,580 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. 9,89,992 പേരെ ഇതുവരെ കോവിഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."