സാലറി ചലഞ്ച്; 144 ഉത്തരവ് പിന്‍വലിക്കണം: യു.ടി.ഇ.എഫ്
മലപ്പുറം: കേരള പുനര്‍നിര്‍മാണത്തിനായി ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും സാലറി ചലഞ്ച് നടത്തി ഒരുമാസത്തെ ശമ്പളം പിടിച്ചെടുക്കുന്ന 144 ഉത്തരവ് പിന്‍വലിക്കണമെന്ന് ജില്ലാ യു.ടി.ഇ.എഫ് കണ്വന്ഷന് ആവശ്യപ്പെട്ടു.
കേരളത്തിലെ അഞ്ചര ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവരുടെ കഴിവിനൊത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആത്മാഭിമാനത്തോടെ സംഭാവന ചെയ്യാന്‍ സൗകര്യമൊരുക്കേണ്ട സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ് ശ്രമിച്ചത്. ഇത് ജനാധിപത്യ കേരളത്തിലെ ആദ്യത്തെ സംഭവമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
സെറ്റോ ജില്ലാ ചെയര്മാന് കെ. അബ്ദുല്‍ മജീദ് അധ്യക്ഷനായി. എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന ട്രഷറര്‍ പി. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മാഈല്‍, സെറ്റ്കോ ജില്ലാ ചെയര്മാന് കെ.എം അബ്ദുല്ല, പി. അബ്ദുല്‍ ലത്തീഫ്, മജീദ് കാടേങ്ങല്‍, പി. ഷാജു, ഒ. ഷൗക്കത്തലി, എന്‍. മോഹന്‍ദാസ്, കെ.പി ജാഫര്‍, കെ. ബഷീര്‍, വി.പി സമീര്‍, സി.എച്ച് ജലീല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."