HOME
DETAILS

ശബരിമലയില്‍ തിരുത്തല്‍ വേണം: സി.പി.ഐ

  
backup
June 13 2019 | 17:06 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d

 

തിരുവനന്തപുരം: വനിതാ മതില്‍ സംഘടിപ്പിച്ചതിനു അടുത്ത ദിവസം തന്നെ ആക്റ്റിവിസ്റ്റുകളായ രണ്ടു സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചത് വിശ്വാസി സമൂഹത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍. സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായി ബാധ്യതയുണ്ടെങ്കിലും വിഷയം വിശ്വാസമായതിനാല്‍ കൈകാര്യം ചെയ്ത രീതിയില്‍ ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാഗത്തുനിന്ന് ഉണ്ടായത്.


കോടതിവിധിയെ സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് മാത്രമല്ല മുന്നണിയുമായി സൗഹാര്‍ദത്തിലായിരുന്നവരെ പിണക്കുകയും ചെയ്തു. ഇത് തെരഞ്ഞെടുപ്പില്‍ വിശ്വാസി സമൂഹത്തിന്റെ വോട്ടുകള്‍ നഷ്ടപ്പെടുന്നതിന് കാരണമായെന്നും അതിവേഗതയോടെ തിരുത്തലുകള്‍ക്ക് മുന്നണിയും സര്‍ക്കാരും തയാറാകണമെന്നും കൗണ്‍സിലില്‍ നേതാക്കള്‍ പറഞ്ഞു.


ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. സന്തോഷ്‌കുമാറും ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റേതു കൈവിട്ട കളിയായിരുന്നുവെന്ന് വിമര്‍ശിച്ചു. നയപരമായ കാര്യങ്ങളില്‍ സി.പി.എം ഒറ്റയ്ക്കു തീരുമാനമെടുക്കുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ തലത്തിലെടുക്കുന്ന തീരുമാനങ്ങളില്‍ മിക്കതും ജനപ്രതിനിധിയെന്ന നിലയില്‍ അറിയുന്നില്ല. പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിലും സര്‍ക്കാര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തേക്കാള്‍ ഗുരുതരമായിരിക്കും രണ്ടുവര്‍ഷം കഴിയുമ്പോള്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമെന്നും ചിറ്റയം ഗോപകുമാര്‍ കൗണ്‍സിലില്‍ പറഞ്ഞു. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോല്‍വിയ്ക്കു കാരണമായെന്നാണ് അഭിപ്രായപ്പെട്ടത്. അതേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പരിശോധിക്കാന്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനമെടുത്തു. ബൂത്തടിസ്ഥാനത്തിലാണ് പരിശോധന നടത്തുക. ഇതിനായി ജില്ലാ കൗണ്‍സിലുകളെ ചുമതലപ്പെടുത്തി. പാര്‍ട്ടി മത്സരിച്ച നാല് സീറ്റുകളിലെ തോല്‍വി പ്രത്യേകമായി പരിശോധിക്കാനും സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.


വിശ്വാസി സമൂഹം ഇടതുമുന്നണിയെ
പിന്തുണച്ചില്ല: കാനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി ഇടതുമുന്നണിയുടെ രാഷ്ട്രീയ പരാജയമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന കൗണ്‍സിലിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയ്ക്കുവേണ്ടിയാണ് കേരളത്തിലെ ജനങ്ങള്‍ വോട്ടുചെയ്തത്.
ഇതിന് കാരണമായത് മോദി വിരുദ്ധതയാണ്. ശബരിമലയുടെ കാര്യത്തില്‍ വിശ്വാസികള്‍ ഇടതുമുന്നണിയ്ക്ക് എതിരായെന്നാണ് സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തിയത്. ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിന്റെ പ്രതികരണം മുന്‍കൂട്ടി കാണാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ലെന്നും വിശ്വാസി സമൂഹം എല്‍.ഡി.എഫിനെ വിശ്വസിച്ചില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ നിലപാട് വിശദീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിശ്വാസികള്‍ ഇടതുമുന്നണിയെ വിശ്വസിക്കാന്‍ തയാറായില്ല.


വിശ്വാസത്തെ ഒരു രാഷ്ട്രീയ സമരമാക്കി മാറ്റാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമിച്ചുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേടിയെടുത്ത വിജയമാണിതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തിലെ നിലപാട് എല്‍.ഡി.എഫ് കൂട്ടായി എടുത്തതാണ്. പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ വൈകാരിക തലത്തിലേക്ക് കൊണ്ടുപോയി. ഇപ്പോഴത്തെ പരാജയം താല്‍ക്കാലികം മാത്രമാണ്. അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുമെന്നും ജനപക്ഷ നിലപാടുകളുമായി മുന്നോട്ട് പോകുമെന്നും കാനം വ്യക്തമാക്കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഇടതുമുന്നണി വിശദമായും ഗൗരവമായും ചര്‍ച്ച ചെയ്യും.


12 ശതമാനത്തിലേറെ വോട്ടുകളുടെ കുറവു എങ്ങനെയുണ്ടായെന്നുള്ളത് രാഷ്ട്രീയമായി പരിശോധിക്കും. തിരുത്തലുകള്‍ വരുത്തേണ്ടിടത്തു വരുത്തും. ഇടതുമുന്നണിയുടെ പരാജയത്തില്‍ മാധ്യമങ്ങളും നിര്‍ണായക പങ്കുവഹിച്ചെന്നു കാനം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  4 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  4 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  4 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  4 days ago