HOME
DETAILS
MAL
ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് മാസത്തെ വരുമാനം നല്കി പഴക്കച്ചവടക്കാരന്
backup
September 17 2018 | 06:09 AM
മട്ടാഞ്ചേരി: പള്ളുരുത്തിയില്‍ പഴക്കച്ചവടം നടത്തുന്ന ജമാലിന്റെ രണ്ടു മാസത്തെ ആദായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. പള്ളുരുത്തിയില്‍ കോര്‍പറേഷന്റെ പുറമ്പോക്കിലാണ് ജമാല്‍ കച്ചവടം നടത്തുന്നത്. വലിയ ആദായമൊന്നും കടയില്‍ നിന്ന് വലിയ ആദായമൊന്നും ജമാലിന് ലഭിക്കുന്നില്ല. പക്ഷേ പ്രളയത്തില്‍പ്പെട്ട ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ തന്നെ കൊണ്ടാവുന്ന രീതിയില്‍ സഹായം നല്‍കുകയാണ് ജമാല്‍. തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കുമെന്ന് കാണിച്ച് കടയുടെ മുമ്പില്‍ ഫ്ലക്സ് ബോര്‍ഡും ജമാല്‍ സ്ഥാപിച്ചിട്ടുണ്ട്. സാഹിത്യകാരന് എം.വി.ബെന്നി, കൗണ്‍സിലര്‍മാരായ തമ്പി സുബ്രഹ്മണ്യന്, സുനിലാശെല്വന് എന്നിവര്‍ ജമാലിനെ കടയിലെത്തി അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."