HOME
DETAILS

കൈത്താങ്ങായി മുംബൈ ആഘാ ഖാന്‍ ഏജന്‍സി

  
backup
September 17 2018 | 07:09 AM

%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88-%e0%b4%86%e0%b4%98%e0%b4%be-%e0%b4%96

മാള: പ്രളയ ദുരിതത്തില്‍ കനത്ത നാശ നഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ പായ്തുരുത്ത് പ്രദേശവാസികള്‍ക്ക് താങ്ങായി ആഘാ ഖാന്‍ ഏജന്‍സി ഫോര്‍ ഹാബിറ്റേറ്റിന്റെ സഹായമെത്തി.
രാജഗിരി കോളജ് ഓഫ് സയന്‍സിലെ ഒരു കൂട്ടം സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ക്യാന്‍വാസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും സി.എം.സി സന്യാസിനി സഭയുടേയും ശ്രമഫലമായിട്ടാണ് സഹായങ്ങള്‍ എത്തിക്കാനായത്. സമൂഹത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന കുട്ടികളുടേയും മാതാപിതാക്കളുടേയും സംരക്ഷണം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന ക്യാന്‍വാസ് ചാരിറ്റബിള്‍ ട്രസറ്റ് ഇതിനോടകം നിരവധി മെഡിക്കല്‍ കാംപുകളും മറ്റ് സേവന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട് .
തൃശൂര്‍, എറണാകുളം ജില്ലകള്‍ അതിരിടുന്ന പായ്തുരുത്തില്‍ ജീവിക്കുന്ന 43 കുടുംബങ്ങള്‍ക്കും അങ്കമാലി, ആലുവ, ഇടുക്കി, ഇരിങ്ങാലക്കുട തുടങ്ങിയ പ്രദേശങ്ങളിലുമായി നാല് ടണ്‍ അരിയും മറ്റ് ആവശ്യ വസ്തുക്കളുമാണ് വിതരണം ചെയ്തത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഘാ ഖാന്‍ ഏജന്‍സി ഫോര്‍ ഹാബിറ്റേറ്റ് ആണ് റിലീഫ് കിറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്.
വീടും വീട്ടുപകരണങ്ങളും പഠനോപകരണങ്ങളും ഉള്‍പ്പെടെ സര്‍വതും നഷ്ടപ്പെട്ട പായ്തുരുത്തില്‍ വളരെ വൈകിയാണ് ഭക്ഷണ സാധനങ്ങളും മറ്റും ലഭിച്ചത് . ക്യാന്‍വാസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും സി.എം.സി സന്യാസിനി സഭയുടേയും ഇടപെടലാണ് പായ്തുരുത്ത്കാര്‍ക്ക് താങ്ങായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെജ് രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago