HOME
DETAILS

മാവോയിസ്റ്റ് വേല്‍മുരുകന്റെ മൃതദേഹം കാണാന്‍ അനുവദിച്ചില്ല കോണ്‍ഗ്രസ് നേതാക്കളെ പൊലിസ് തടഞ്ഞു; മോര്‍ച്ചറിക്കു മുന്‍പില്‍ സംഘര്‍ഷം

  
backup
November 05 2020 | 01:11 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b5%81%e0%b4%b0%e0%b5%81%e0%b4%95


സ്വന്തം ലേഖകന്‍
കോഴിക്കോട്: വയനാട്ടില്‍ പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ തമിഴ്‌നാട് തേനി സ്വദേശി വേല്‍മുരുകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനെത്തിച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിക്കുമുന്‍പില്‍ സംഘര്‍ഷം.
മൃതദേഹം കാണണമെന്നും വേല്‍മുരുകന്റെ കുടുംബവുമായി സംസാരിക്കണമെന്നുമാവശ്യപ്പെട്ട് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളെ പൊലിസ് ബലമായി തടഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖിനെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയത് സംഘര്‍ഷത്തിന് ആക്കംകൂട്ടി.
രാവിലെ പതിനൊന്നരയോടെ മോര്‍ച്ചറിക്കു മുന്‍പിലെത്തിയ സിദ്ദീഖ് അടക്കമുള്ള നേതാക്കളെ നോര്‍ത്ത് എ.സി.പി കെ.അഷ്‌റഫിന്റെ നേതൃത്വത്തില്‍ തടയുകയായിരുന്നു. ടി.സിദ്ദിഖിനെ കൂടാതെ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.പ്രവീണ്‍കുമാര്‍, എന്‍.സുബ്രഹ്മണ്യന്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് യു.രാജീവന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സിറ്റി പൊലിസ് കമ്മിഷണറുടെ അനുമതി വാങ്ങിയശേഷമാണ് ഇവര്‍ മോര്‍ച്ചറിക്കുമുമ്പില്‍ എത്തിയിരുന്നത്.
എന്നാല്‍ നാലു നേതാക്കളെയും മോര്‍ച്ചറിക്കുമുന്നില്‍ പൊലിസ് തടഞ്ഞു. അനുമതി വാങ്ങിയാണ് എത്തിയതെന്ന് അറിയിച്ചുവെങ്കിലും പൊലിസ് വഴങ്ങിയില്ല. ഇതേതുടര്‍ന്ന് നേതാക്കള്‍ മോര്‍ച്ചറിക്കുമുന്നില്‍ റോഡില്‍ കുത്തിയിരുന്നു. വന്‍ പൊലിസ് സന്നാഹമാണ് മോര്‍ച്ചറിക്കുമുന്നില്‍ ഏര്‍പ്പെടുത്തിയിരുന്നത്. റോഡില്‍ കുത്തിയിരുന്ന സിദ്ദീഖ് മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയില്‍ അറസ്റ്റ് ചെയ്യാന്‍ പൊലിസ് ശ്രമിച്ചു. നാലു നേതാക്കളും പ്രതിരോധിച്ചതോടെ റോഡിലൂടെ വലിച്ചിഴച്ചാണ് നേതാക്കളെ കൊണ്ടുപോയത്. ഇതിനിടയില്‍ സിദ്ദിഖ് റോഡില്‍ ഇരുന്നു. മാധ്യമങ്ങളോടു വീണ്ടും സംസാരിക്കാന്‍ തുടങ്ങി. അതിനിടയില്‍ പൊലിസ് ബലംപ്രയോഗിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കോഴിക്കോട് എം.പി എം.കെ.രാഘവനെയും പൊലിസ് തടഞ്ഞു.
ഏറ്റുമുട്ടല്‍ വാദത്തില്‍ പൊതുജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് ടി.സിദ്ദിഖ് മാധ്യമങ്ങളോടു പറഞ്ഞു. ബന്ധുക്കളെ കാണാനും മൃതദേഹം കാണാനും എത്തിയ തങ്ങളെ അതിന് അനുവദിക്കാത്തത് പലതും ഒളിച്ചുവയ്ക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ ഏറ്റുമുട്ടലിലാണ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടതെന്നുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് മൃതദേഹം കാണണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. ഏറ്റുമുട്ടല്‍ നടന്ന ബാണാസുര വനമേഖലയില്‍ സംഭവസ്ഥലത്തേക്കു മാധ്യമ പ്രവര്‍ത്തകരെപോലും കടത്തിവിട്ടിരുന്നില്ല. വെടിവയ്പിലെ ദൂരുഹതകള്‍ നീക്കാന്‍ മൃതദേഹം കാണണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം.മോര്‍ച്ചറിക്കുമുമ്പില്‍ വന്‍തോതില്‍ പൊലിസ് സേനയെ വിന്യസിച്ചിരുന്നു. ബന്ധുക്കളെയല്ലാതെ ആരെയും മൃതദേഹം കാണാന്‍ അനുവദിക്കില്ലെന്ന് പൊലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago