HOME
DETAILS

കൊച്ചി മെട്രോയ്ക്ക് രണ്ടുവയസ്; ഇതുവരെ യാത്ര ചെയ്തത് 2.58 കോടി പേര്‍

  
backup
June 16 2019 | 21:06 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d

 


കൊച്ചി: ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദ്യയടക്കം മികച്ച പ്രവര്‍ത്തനമികവുമായി നഗരഹൃദയത്തിലൂടെ കൊച്ചി മെട്രോ യാത്ര ആരംഭിച്ചിട്ട് ഇന്ന് രണ്ടുവര്‍ഷം തികഞ്ഞു. 2017 ജൂണ്‍ 17ന് ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കും തുടര്‍ന്ന് ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ നഗരഹൃദയത്തിലൂടെ മഹാരാജാസ് സ്‌റ്റേഷനിലേക്കും പറന്നെത്തിയ കൊച്ചി മെട്രോയില്‍ ഇതിനോടകം 2.58 കോടി പേര്‍ യാത്ര ചെയ്തു.


ആദ്യഘട്ടത്തിലെ രണ്ടാം ഭാഗമായ മഹാരാജാസ് മുതല്‍ പേട്ടവരെയുള്ള സര്‍വിസ് ആഗസ്റ്റ് 15ന് മുന്‍പ് തന്നെ ആരംഭിക്കുന്നതോടെ വൈറ്റില അടക്കമുള്ള ഏറ്റവും തിരക്കുള്ള സ്ഥലങ്ങളിലും കൊച്ചി മെട്രോ യാത്രക്കാരന് തുണയാകും. സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം, പേട്ട എന്നീ ആറു സ്റ്റേഷനുകളിലായിരിക്കും ട്രെയിന്‍ നിര്‍ത്തുക. ഇന്ത്യയിലെ ആദ്യ വളഞ്ഞ കാന്റിലിവര്‍ പാലമാണ് റെയില്‍വേ ട്രാക്കിന് മുകളിലൂടെ മെട്രോയ്ക്കായി നിര്‍മിച്ചിരിക്കുന്നത്. ജൂലൈ അവസാനത്തോടെ സ്‌റ്റേഷനുകള്‍ ഡി.എം.ആര്‍.സി കെ.എം.ആര്‍.എല്ലിന് കൈമാറും. മുഖ്യമന്ത്രിയായിരിക്കും ഉദ്ഘാടനം നിര്‍വഹിക്കുക. ദിവസവും 40,000 പേര്‍ ഇപ്പോള്‍ യാത്ര ചെയ്യുന്ന കൊച്ചി മെട്രോ പേട്ടവരെ സര്‍വിസ് നീട്ടുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും വന്‍വര്‍ധനവ് വരും. ഗതാഗതക്കുരുക്കില്‍ പെടാതെ വൈറ്റില ഹബ്ബിലേക്കും മറ്റും പത്ത് മിനിറ്റിനുള്ളില്‍ എത്താന്‍കഴിയുമെന്നതാണ് പ്രത്യേകത.


രണ്ടുവര്‍ഷംകൊണ്ട് മെട്രോയുടെ വരുമാനം 150.24 കോടിരൂപയാണ്. നിരവധി ആനുകൂല്യങ്ങളും ഇതിനോടകം കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. മെട്രോ വണ്‍ കാര്‍ഡ് ഉപയോഗിച്ച് 45,000 പേരാണ് യാത്ര നടത്തുന്നത്. പ്രതിദിന യാത്രക്കാരില്‍ 26ശതമാനം പേരും കാര്‍ഡുപയോഗിക്കുന്നവരാണ്. യാത്രക്കാരന് എല്ലാ ആവശ്യത്തിനും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പൊതുഗതാഗത സംവിധാനത്തെ ഒരുകുടക്കീഴില്‍ അണിനിരത്താന്‍ നിരവധിപദ്ധതികള്‍ കൊച്ചി മെട്രോ ആരംഭിച്ചിട്ടുണ്ട്.നഗരത്തിലെ ബസ്, ഓട്ടോറിക്ഷ സര്‍വിസുകള്‍ക്കായി സൊസൈറ്റികള്‍, ബസുകളില്‍ ജി.പി.എസ് സ്ഥാപിക്കുകയും റൂട്ടുകളും ബസുകളുടെ സ്ഥാനവും അറിയുന്നതിന് ചലോ ആപ്പ് തുടങ്ങിയവ അതില്‍ ചിലത് മാത്രം. മുട്ടം യാര്‍ഡിലെ നാല് ഹെക്ടര്‍ ചതുപ്പ് നിലത്ത് സ്ഥാപിച്ച സോളാര്‍ പ്ലാന്റിലൂടെ 2719 കിലോവാട്ട് അധിക വൈദ്യുതി ഉല്‍പാദനമാണ് കൊച്ചി മെട്രോ കൈവരിച്ചത്.
ടിക്കറ്റ് ഇതര വരുമാനത്തിലൂടെയും കൊച്ചിമെട്രോ വന്‍നേട്ടമാണ് കൊയ്തത്. സ്‌റ്റേഷനുകളുടെ നാമകരണം, പാര്‍ക്കിങ്ങ് ഫീസ്, പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയിലൂടെ 50 കോടിയിലേറെ രൂപയാണ് വരുമാനമുണ്ടാക്കിയത്. പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് കൊച്ചിമെട്രോ ഓടിതുടങ്ങുന്നതോടെ ആദ്യഘട്ടം അവസാനിക്കും. ഇതിനായുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്. മെട്രോയുടെ രണ്ടാംഘട്ടം കാക്കനാട്ടേക്ക് നീട്ടുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനായി കൊച്ചിയേയും വിവിധ പരിസരപ്രദേശങ്ങളേയും ബന്ധപ്പെടുത്തി കൊച്ചി മെട്രോ റെയില്‍ കമ്പനി ആവിഷ്‌കരിച്ച ജലഗതാഗതമാര്‍ഗമായ വാട്ടര്‍മെട്രോ പദ്ധതിയും പുരോഗമിക്കുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago