HOME
DETAILS

സഊദിയിലെ അല്‍ഖര്‍ജ് പര്‍വ്വത നിരകളില്‍ ഒരു ലക്ഷം വര്‍ഷം മുമ്പ് മനുഷ്യവാസം; നിര്‍ണായക തെളിവുകളുമായി ഗവേഷകര്‍

  
backup
September 18 2018 | 10:09 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d%e0%b4%96%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d-%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d

 

റിയാദ്: സഊദിയിലെ അല്‍ഖര്‍ജ്ജ് പര്‍വ്വത നിരകളില്‍ ഒരു ലക്ഷം വര്‍ഷം മുമ്പ് മനുഷ്യവാസം ഉണ്ടായിരുന്നതായി കണ്ടെത്തല്‍. ഇതിനെ സാധൂകരിക്കുന്ന നിര്‍ണ്ണായക തെളിവുകളുമായി ഗവേഷകര്‍ രംഗത്തെത്തി. സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ സഊദി-ഫ്രഞ്ച് സംയുക്ത പര്യവേക്ഷക സംഘം നടത്തിയ ഗവേഷണത്തിലാണ് അപൂര്‍വ്വ കണ്ടെത്തല്‍. തലസ്ഥാന നഗരിയായ റിയാദിലെ തെക്ക് ഭാഗത്തെ അല്‍ഖര്‍ജ് പര്‍വത നിരകളില്‍ നിന്നും വാദി നസാഹിലേക്ക് നീണ്ടു കിടക്കുന്ന മലനിരകളിലും വാദി മാവാന്‍, ഐന്‍ ഫുര്‍സാന്‍ എന്നിവിടങ്ങളിലെ മലമ്പ്രദേശത്തും അല്‍ശദീദ ഗ്രാമത്തിലെ പര്‍വത പ്രദേശത്തും നടത്തിയ പുരാവസ്തു ഗവേഷണങ്ങളിലാണ് അതിപുരാതന കാലത്ത്, തന്നെ ഇവിടങ്ങളില്‍ മനുഷ്യവാസം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്.

തെളിവുകളായി ഏതാനും പുരാവസ്തുക്കളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. മനുഷ്യവാസ ചരിത്രത്തെ വളരെ പിന്നിലേക്ക് കൊണ്ടുപോകുന്ന പാലിയോലിത്തിക്ക് കാലഘട്ടത്തിലേക്ക് വെളിച്ചമാകുന്ന തെളിവുകള്‍ ശിലായുഗത്തില്‍ തന്നെ ഈ പ്രദേശം ജനവാസ മേഖലയായിരുന്നുവെന്നതിനു സാക്ഷ്യപ്പെടുത്തുന്നവയാണ് എന്നാണ് ഗവേഷകര്‍ കരുതുന്നത്.

കടും പച്ചയും ഇളം പച്ചയും നിറത്തിലുള്ള പാത്രങ്ങള്‍, കല്‍പാത്രങ്ങള്‍, മഞ്ഞ, ചുവപ്പ്, നീല നിറത്തിലുള്ള സ്ഫടിക നിര്‍മിത കൈവളകള്‍, ഇരുമ്പ് കൊണ്ടുള്ള പിഞ്ഞാണം, മറ്റു പാത്രങ്ങളും ഗവേഷകര്‍ക്ക് ഖനന ഗവേഷണത്തില്‍ ലഭിച്ചു. ഇതോടൊപ്പം, അല്‍ഖര്‍ജ് മരുപ്പച്ചയുടെ പടിഞ്ഞാറ് ഭാഗത്ത് അല്‍ദിലഅ് തടാകത്തോട് ചേര്‍ന്ന് 5,000 വര്‍ഷം മുമ്പ് മനുഷ്യര്‍ താമസിച്ചിരുന്നുവെന്നതും കണ്ടെത്തി. ഇവിടെനിന്ന് 56 സെ. മീറ്റര്‍ നീളമുള്ള വെങ്കലം കൊണ്ടുള്ള വാള്‍ കണ്ടെത്തി. ഇതിനു ക്രിസ്തുവിന് മുമ്പ് ആയിരം വര്‍ഷം പഴക്കമുണ്ടെന്നാണ് അനുമാനം.പൗരാണിക ജനതയുടെ കൃഷിസ്ഥലം, കെട്ടിട അവശിഷ്ടങ്ങള്‍ എന്നിവയും ഇവിടെ നിന്നും കണ്ടെത്തി. അറേബ്യാന്‍ ഉപഭൂഖണ്ഡത്തിലെ മധ്യ മേഖലയില്‍ കണ്ടിരുന്ന പുള്ളിയും കുത്തുമില്ലാത്ത ലിപികളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

2011 സെപ്റ്റംബറിലാണ് സഊദി ടൂറിസം, നാഷണല്‍ ഹെരിറ്റേജ് കമ്മീഷനുമായി പുരാവസ്തു പര്യവേക്ഷണത്തില്‍ സഹകരിക്കുന്നതിന് ഫ്രാന്‍സ് കരാര്‍ ഒപ്പുവെച്ചത്. സഊദികളും ഫ്രഞ്ചുകാരുമായ പതിനെട്ടംഗ സംഘമാണ് കണ്ടെത്തലിനു പിന്നില്‍. 2011 ലാണ് സഊദി ടൂറിസം നാഷണല്‍ ഹെരിറ്റേജ് കമ്മീഷനുമായി പുരാവസ്തു പര്യവേക്ഷണത്തില്‍ സഹകരിക്കുന്നതിന് ഫ്രാന്‍സ് കരാര്‍ ഒപ്പുവെച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരത്തെയും സംഘം വിവിധ തെളിവുകള്‍ കണ്ടെത്തിയിരുന്നു. പുതിയ കണ്ടെത്തലുമായെത്തിയ സംഘത്തെ കമ്മീഷന്‍ ചെയര്‍മാന്‍ അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ സ്വീകരിച്ചു. അറേബ്യാന്‍ ഉപഭൂഖണ്ഡത്തിന്റെയും മനുഷ്യ വാസത്തിന്റെയും ചരിത്രം പുതിയ രീതിയിലേക്ക് മാറ്റിയെഴുതാന്‍ തരത്തില്‍ നിര്‍ണ്ണായക കണ്ടെത്തലുകളാണ് ഇതെന്നും വിലയിരുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago