എച്ച്1 എന്‍1 പനി;ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ
കൊല്ലം: ജില്ലയിലെ പത്തനാപുരം, കലക്കോട്, കുളക്കട, പാരിപ്പള്ളി, മൈലം പ്രദേശങ്ങളില്‍ എച്ച്1 എന്‍1 പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷേര്‍ളി അറിയിച്ചു. എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സ എ വൈറസാണ് ഈ പനിക്ക് കാരണം. പനി, ചുമ, വിറയല്‍, തൊണ്ടവേദന, ക്ഷീണം, ശ്വാസംമുട്ടല്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍.
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും എടുക്കുന്ന സ്രവങ്ങള്‍ പരിശോധിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്.
ഈ സംവിധാനം എല്ലാ താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രിയിലുമുണ്ട്.
പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തേടണം. രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പടരാതിരിക്കാന്‍ രോഗം ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണമെന്നും കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു. ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗങ്ങളുള്ളവര്‍, പ്രായാധിക്യമുള്ളവര്‍ എന്നിവര്‍ക്ക് രോഗം മാരകമായേക്കാം.
ചികിത്സയ്ക്ക് ആവശ്യമായ ഗുളികകള്‍ എല്ലാ ആശുപത്രികള്‍ക്കും ലഭ്യമാക്കിയിട്ടുണ്ടെന്നും സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് പരിശീലനവും ചികിത്സാ മാര്‍ഗരേഖയും നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."