HOME
DETAILS

നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം: അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു

  
backup
July 26, 2016 | 9:06 PM

%e0%b4%a8%e0%b5%80%e0%b4%b2%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%87-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87-2

നീലേശ്വരം: കായിക പ്രേമികളുടെ ചിരകാല സ്വപ്നമായ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനു മുന്നോടിയായി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
പുത്തരിയടുക്കം ബ്ലോക്ക് ഓഫിസിനു മുന്‍പിലെ സ്ഥലമാണു സ്‌പോര്‍ട്‌സ് യുവജനകാര്യ ഡയറക്ടര്‍ സജയ്കുമാര്‍, നാഷണല്‍ ഗെയിംസ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍.ബിജു എന്നിവരടങ്ങുന്ന സംഘം സന്ദര്‍ശിച്ചത്.  
നഗരസഭാ അധ്യക്ഷന്‍ പ്രൊഫ.കെ.പി ജയരാജന്‍, ഉപാധ്യക്ഷ വി.ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്‍, ടി.കുഞ്ഞിക്കണ്ണന്‍, പി.പി മുഹമ്മദ്‌റാഫി, പി.എം സന്ധ്യ, കൗണ്‍സിലര്‍മാര്‍, സെക്രട്ടറി എന്‍.കെ ഹരീഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് എം.അച്യുതന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.
       400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിനാണു ബജറ്റില്‍ തുക വകയിരുത്തിയത്.
ഇത്രയും വിസ്താരമുള്ള ട്രാക്കിനു അനുയോജ്യമായ സ്ഥലമാണെന്നു ആദ്യ പരിശോധനയില്‍ തന്നെ സംഘത്തിനു ബോധ്യപ്പെട്ടു. ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകളും സ്റ്റേഡിയത്തിലൊരുക്കും. ഇതിന്റെ വിശദാംശങ്ങള്‍ സംഘം നഗരസഭാ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  3 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  3 days ago
No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  3 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago