HOME
DETAILS

ആരോഗ്യ മന്ത്രി ഇടപെടണമെന്ന് ആവശ്യം; എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ സമരം രണ്ടു ദിവസം പിന്നിട്ടു

  
backup
May 17 2017 | 19:05 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8


മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ നിരാഹാര സമരം രണ്ടു ദിവസം പിന്നിട്ടു. സര്‍ജറി ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും കുറവുകള്‍ നികത്തി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി അല്ലങ്കില്‍ ഡി.എം.ഇ മുഖാന്തിരം ഉറപ്പുനല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
മൂന്നു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് ചൊവ്വാഴ്ച നിരാഹാര സമരം തുടങ്ങിയിരുന്നത്. എന്നാല്‍, അവസാന വര്‍ഷ വിദ്യാര്‍ഥികളായ വിനായക്, ആരിഫ, അഹ്‌സന എന്നിവര്‍കൂടി നിരാഹാരം സമരവുമായി മുന്നോട്ടുവന്നതോടെ സമരമുഖത്ത് എട്ടു പേരായി. ഇവര്‍ക്കു പിന്തുണയുമായി മറ്റു വിദ്യാര്‍ഥികളും സമരപ്പന്തലിലുണ്ട്. സമരം രണ്ടാംദിനം കടന്നതോടെ ക്ലാസുകളും നടക്കാതായി. ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് നിലവില്‍ ക്ലാസുകള്‍ നടക്കുന്നത്. ഇന്നലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സിറിയക് ജോബുമായി വിദ്യാര്‍ഥികള്‍ ചര്‍ച്ച നടത്തി. മൂന്നു ഡോക്ടര്‍മാരെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നു പറഞ്ഞെങ്കിലും വിദ്യാര്‍ഥികള്‍ വഴങ്ങിയില്ല. അതേസമയം, അധികൃതര്‍ മൗനം തുടരുന്നതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം രേഖപ്പെടുത്തി. പ്രതീകാത്മകമായി മെഡിക്കല്‍ കോളജിന്റെ ശവപ്പെട്ടിയുണ്ടാക്കി അതിനുമുന്നില്‍ റീത്ത് സമര്‍പ്പിച്ചായിരുന്നു പ്രതിഷേധം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago