ഇരിട്ടിയില്‍ ഏഴു വയസുകാരന് വെട്ടേറ്റ സംഭവം ബി.ജെ.പിയുടേത് വ്യാജപ്രചാരണമെന്ന് ദമ്പതികള്‍
കണ്ണൂര്‍: മകളും മകനും തമ്മിലെ തര്‍ക്കം രാഷ്ട്രീയമായി മുതലെടുത്ത് ബി.ജെ.പി വ്യാജ പ്രചാരണം നടത്തുകയാണെന്നു ദമ്പതികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കുടുംബ തര്‍ക്കത്തിനിടെ പേരമകനു പരുക്കേറ്റപ്പോള്‍ ഏഴുവയസുകാരനെ സി.പി.എമ്മുകാര്‍ വെട്ടിപ്പരുക്കേല്പ്പിച്ചുവെന്നു ബി.ജെ.പി പ്രചരിപ്പിക്കുകയാണെന്നും ഇരിട്ടി കാക്കയങ്ങാട് പാല അങ്ങാടിച്ചാലിലെ ഇ.എന്‍ തങ്കപ്പനും ഭാര്യ ഗീതയും പറഞ്ഞു.
തങ്കപ്പന്റെ മകന് മനുവും മകള്‍ രമ്യയും തമ്മിലെ പ്രശ്നത്തിനിടെ വീടിന്റെ ജനല്‍ചില്ല് തകര്‍ന്ന് ഏഴുവയസുകാരനായ രമ്യയുടെ മകനു കൈക്കു പരുക്കേറ്റിരുന്നു. രമ്യയുടെ ഭര്‍ത്താവ് രാഹുല്‍ ആര്.എസ്.എസ് പ്രവര്‍ത്തകനാണ്. ഇതു മുതലെടുത്തു സി.പി.എമ്മുകാര്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ മകന്റെ കൈ വെട്ടിപ്പരുക്കേല്പ്പിച്ചെന്നാണു ബി.ജെ.പി പ്രചരിപ്പിച്ചത്. തങ്കപ്പനും മകന് മനുവും നേരത്തെ ആര്.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. എന്നാല്‍, മനു ആര്.എസ്.എസുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെയാണു സംഘപരിവാര്‍ കുടുംബത്തെ വേട്ടയാടാന്‍ തുടങ്ങിയെന്നും തങ്കപ്പനും ഭാര്യ ഗീതയും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കുടുംബസ്വത്തില്‍ നിന്നു മൂന്നു സെന്റും വീടും രാഹുലിനും രമ്യക്കും നല്‍കിയിരുന്നു. എന്നാല്‍ തങ്ങളെ വീട്ടില്‍നിന്ന് അടിച്ചിറക്കിയതായും സംഭവം
അന്വേഷിക്കാന്‍ രാഹുലിന്റെ വീട്ടിലെത്തിയ മനുവും മറ്റു ബന്ധുക്കളും തമ്മില്‍ സഹോദരി രമ്യയുമായി വഴക്കിടുന്നതിനിടെയാണ് ഏഴുവയസായ മകന്റെ കൈമുറിഞ്ഞതെന്നും തങ്കപ്പനും ഗീതയും ചൂണ്ടിക്കാട്ടി. ഉണ്ണികൃഷ്ണന്, ബിജു എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."