16.76 കോടിയുടെ പദ്ധതിക്ക് അംഗീകാരം
കോട്ടയം: പതിമൂന്നാംപഞ്ചവത്സര പദ്ധതിയുടെ ആദ്യവര്‍ഷമായ 2017-18 ല്‍ നടപ്പിലാക്കുന്നതിന് 4 പഞ്ചായത്തുകള്‍ സമര്‍പ്പിച്ച 16.76 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. തീക്കോയി, നീണ്ടൂര്‍, കോരുത്തോട്, ഉദയനാപുരം എന്നീ ഗ്രാമ പഞ്ചായത്തുകള്‍ സമര്‍പ്പിച്ച യഥാക്രമം 343.35, 292.48, 448.24, 591.99 ലക്ഷം രൂപയുടെ പദ്ധതിക്കള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലിയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരം നല്‍കിയത്. ഇതോടെ സംസ്ഥാനതലത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗീകാരം നേടിയ ആദ്യപഞ്ചായത്തുകള്‍ എന്ന ബഹുമതി ഈ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേടിയതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. 109 പദ്ധതികള്‍ക്ക് തീക്കോയി ഗ്രാമപഞ്ചായത്ത് അംഗീകാരം നേടിയപ്പോള്‍ നീണ്ടൂര്‍ 83 ഉം കോരുത്തോട് 103 ഉം ഉദയനാപുരം 108 ഉം പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ സി.എ ലത, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. എസ് ലതി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോത്സനാമോള്‍, തദ്ദേശ സ്ഥാപന അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."