HOME
DETAILS

അയോധ്യ ഭീകരാക്രമണ കേസ്: നാലു പേര്‍ക്ക് ജീവപര്യന്തം, ഒരാളെ വെറുതെവിട്ടു

  
backup
June 18 2019 | 12:06 PM

4-get-life-term-one-acquitted-in-2005-ayodhya-terror-attack-case

പ്രയാഗ്‌രാജ് (അലഹബാദ്): അയോധ്യ ഭീകരാക്രമണ കേസില്‍ നാലു പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ഒരാളെ വെറുതെ വിട്ടു. അലഹബാദ് പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. എല്ലാവര്‍ക്കും കൂടി 2.4 ലക്ഷം രൂപ പിഴയും ചുമത്തി.

2005 ലുണ്ടായ ആക്രമണത്തില്‍ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ അഞ്ചു പേരും പ്രദേശവാസികളായ രണ്ടു പേരും കൊല്ലപ്പെട്ടിരുന്നു. ഏഴ് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റിരുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് ഇര്‍ഫാന്‍, ആഷിഖ് ഇക്ബാല്‍, ഷക്കീല്‍ അഹമ്മദ്, മുഹമ്മദ് നസീം, മുഹമ്മദ് അസീസ് എന്നിവരെ ഉത്തര്‍പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അലഹബാദിലെ നെയ്‌നി ജയിലിലായിരുന്നു അഞ്ചു പേരെയും പാര്‍പ്പിച്ചിരുന്നത്. യു.പി സഹരന്‍പൂര്‍ ജില്ലയാണ് ഡോ. ഇര്‍ഫാന്റെ സ്വദേശം. മറ്റു നാലുപേരും ജമ്മുവിലെ പൂഞ്ച് സ്വദേശികളാണ്. മുഹമ്മദ് അസീസിനെയാണ് വെറുതെ വിട്ടത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, 7 സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം,മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  16 minutes ago
No Image

'എ.കെ.ജി സെന്ററിനായി ഭൂമി വാങ്ങിയത് നിയമപ്രകാരം, 30 കോടി രൂപ ചെലവിട്ട് കെട്ടിടം പണിതു'; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി എം.വി ഗോവിന്ദന്‍

Kerala
  •  18 minutes ago
No Image

ഹിജാബ് വിവാദം:  മന്ത്രി കാര്യങ്ങള്‍ പഠിക്കാതെ സംസാരിക്കുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അന്വേഷണ റിപ്പോര്‍ട്ട് സത്യവിരുദ്ധം, കോടതിയെ സമീപിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍

Kerala
  •  21 minutes ago
No Image

കൊല്ലത്ത് ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരൻ, പ്രതി അറസ്റ്റിൽ

crime
  •  32 minutes ago
No Image

മൂവാറ്റുപുഴയില്‍ വിശ്വാസ സംരക്ഷണയാത്രയുടെ പന്തല്‍ തകര്‍ന്നുവീണു, ദുരന്തം ഒഴിവായത് തലനാരിഴക്ക്

Kerala
  •  an hour ago
No Image

ഉത്തരാഖണ്ഡിനെ ഭീതിയിലാഴ്ത്തി അജ്ഞാതപ്പനി;  അല്‍മോറയിലും ഹരിദ്വാറിലും പത്ത് മരണം

Kerala
  •  an hour ago
No Image

'സൂക്ഷിച്ച് സംസാരിക്കണം, എന്നെ ഉപദേശിക്കാന്‍ വരണ്ട'; സജി ചെറിയാനെതിരെ ജി.സുധാകരന്‍

Kerala
  •  2 hours ago
No Image

ഓസ്‌ട്രേലിയൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  2 hours ago
No Image

അവസാനിക്കാത്ത ക്രൂരത; ഗസ്സയിലേക്കുള്ള സഹായം നിയന്ത്രിക്കുമെന്ന് ഇസ്‌റാഈല്‍, ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ചു,  നാല് മൃതദേഹം കൂടി വിട്ടുനല്‍കി ഹമാസ്

International
  •  2 hours ago
No Image

ബുംറയും സിറാജുമല്ല! ഇന്ത്യയുടെ 'സ്ട്രൈക്ക് ബൗളർ' അവനാണ്: ഗിൽ

Cricket
  •  2 hours ago